ADVERTISEMENT

ദുബായ് ∙ ലോകത്തിലെ ഏറ്റവും വലിയ സ്വർണക്കട്ടി ഈ മാസം 7, 8 തീയതികളിൽ ദുബായ് ഗോൾഡ് സൂഖ് എക്സ്റ്റൻഷനിൽ പ്രദർശിപ്പിക്കും. 300 കിലോഗ്രാം ഭാരമുള്ള സ്വർണക്കട്ടിയാണ് പ്രദർശിപ്പിക്കുകയെന്ന് അധികൃതർ പറഞ്ഞു.

സ്വർണത്തിന്റെയും വിലപിടിപ്പുള്ള ലോഹങ്ങളുടെയും ആഗോള കേന്ദ്രമെന്ന ദുബായുടെ പ്രശസ്തി ഉയർത്തിക്കാട്ടുന്ന പരിപാടിയായിരിക്കും ഇത്. രണ്ട് ദിവസവും ദുബായ് ഗോൾഡ് സൂഖ് എക്‌സ്‌റ്റൻഷനിലെ എമിറേറ്റ്‌സ് മിന്റിങ് ഫാക്ടറി ഷോപ്പിന് പുറത്ത് ഈ കൂറ്റൻ സ്വർണക്കട്ടി കാണാനുള്ള അപൂർവാവസരം പൊതുജനങ്ങൾക്ക് ലഭിക്കും.

കൂടാതെ സ്വർണക്കട്ടിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാനും അവസരമുണ്ടായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു. ആഡംബരത്തിലും വ്യാപാരത്തിലും ദുബായുടെ സ്ഥാനം ഉയർത്തുന്നതിൽ പ്രാദേശിക റീട്ടെയിലർമാരുടെ നിർണായക പങ്ക് ഈ പരിപാടി എടുത്തുകാണിക്കുന്നുവെന്നും വ്യക്തമാക്കി.

English Summary:

World’s Largest Gold Bar Set to Shine at Dubai Gold Souk Extension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com