ADVERTISEMENT

∙ സന്ദർശക വീസ പുതുക്കാൻ 30 ദിവസം വരെ ഇടവേള
വീസ കാലാവധി കഴിയുന്നവർ മറ്റു രാജ്യങ്ങളിലെ വിമാനത്താവളത്തിലെത്തി, പുതുക്കിയ വീസയുമായി അന്നുതന്നെ ദുബായിൽ മടങ്ങിയെത്തുന്നതിനുണ്ടായ സൗകര്യം താൽക്കാലികമായി അവസാനിപ്പിച്ച് ദുബായ്. സന്ദർശക, ടൂറിസ്റ്റ് വീസ നിയമം പുതുക്കിയതിന് പിന്നാലെ, വീസ പുതുക്കാൻ ഇനി 30 ദിവസത്തെ ഇടവേള വേണം. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

ചിത്രം: മനോരമ.
ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ്. ചിത്രം: മനോരമ.

∙ കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞവർക്ക് വീസ പുതുക്കലിനുള്ള നിയന്ത്രണം പിൻവലിച്ചു
യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് വീസ പുതുക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം). 2021 ജനുവരി ഒന്ന് മുതൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദ്ദേശത്തെ തുടർന്ന് ഉപേക്ഷിച്ചത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

Image Credit:X/sakaryaolayhabr
Image Credit:X/sakaryaolayhabr

∙ പാറക്കെട്ടിൽ യോഗ ചെയ്യുന്നതിനിടെ തിരമാലയിൽപ്പെട്ട് റഷ്യൻ നടി മരിച്ചു, വിഡിയോ
തായ്‌ലൻഡിലെ കോ സാമുയി ദ്വീപിൽ യോഗ ചെയ്യുന്നതിനിടെ തിരമാലയിൽപ്പെട്ട് റഷ്യൻ നടി കാമില ബെൽയാത്സ്‌കയ മരിച്ചു. 24 വയസ്സുകാരിയായ കാമില കാമുകനൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് ദ്വീപിലെത്തിയത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്. ചിത്രം: ബിഗ് ടിക്കറ്റ്
ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്. ചിത്രം: ബിഗ് ടിക്കറ്റ്

∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 57 കോടിയുടെ ഭാഗ്യം സെയിൽസ്മാനായ മലയാളിക്ക്
ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് പരമ്പര 269 ൽ ഷാർജയിൽ താമസിക്കുന്ന മലയാളിക്ക് 57 കോടിയിലേറെ രൂപ (25 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ചു.  അരവിന്ദ് അപ്പുക്കുട്ടൻ എന്നയാളുടെ പേരിൽ ടിക്കറ്റെടുത്ത 20 അംഗ സംഘത്തിനാണ് സമ്മാനം. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

ബ്രോൺവിൻ അറോറ ടിക്ക് ടോക്കിൽ പങ്കുവച്ച വിഡിയോകളിൽ നിന്നുള്ള ചിത്രങ്ങൾ
ബ്രോൺവിൻ അറോറ ടിക്ക് ടോക്കിൽ പങ്കുവച്ച വിഡിയോകളിൽ നിന്നുള്ള ചിത്രങ്ങൾ

∙ വയോധികനായ കാമുകന്റെ വിൽപത്രത്തിൽ ഇടംപിടിച്ചത് ആഘോഷിച്ച് യുവതിയുടെ നൃത്തം
വയോധികനായ കാമുകന്റെ വിൽപത്രത്തിൽ തന്‍റെ പേര് ഇടംപിടിച്ചതിന്  ആശുപത്രി കിടക്കയ്ക്ക് സമീപം ആഹ്ലാദത്തോടെ നൃത്തം ചെയ്തതിന്  മോഡലിനെതിരെ വിമർശനം. ഇരുപത്തിരണ്ടുകാരിയായ ബ്രോൺവിൻ അറോറയാണ് സമൂഹ മാധ്യമത്തിൽ വൻ തോതിൽ വിമർശിക്കപ്പെടുന്നത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

റയാൻ.
റയാൻ.

∙ മലയാളി വിദ്യാർഥി ദുബായിൽ മുങ്ങിമരിച്ചു
12 വയസ്സുകാരൻ ദുബായിൽ സ്വിമ്മിങ് പൂളിൽ വീണുമരിച്ചു. താഴെ ചൊറുക്കള പോച്ചംപള്ളിൽ ഫെബിൻ ചെറിയാന്റെ മകൻ റയാനാണ് റിസോർട്ടിന്റെ സ്വിമ്മിങ് പൂളിൽ മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5ന് ആണ് സംഭവം. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

അർഷ് ദല്ല. ഫയൽ ചിത്രം
അർഷ് ദല്ല. ഫയൽ ചിത്രം

∙ ഖലിസ്ഥാൻ ഭീകരന് കനേഡിയൻ കോടതി ജാമ്യം അനുവദിച്ചു
നിരോധിത സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്‍റെ തലവൻ അർഷ് ദല്ല എന്ന അർഷ്ദീപ് സിങ് ഗില്ലിന് കനേഡിയൻ കോടതി ജാമ്യം അനുവദിച്ചു. 30,000 ഡോളർ കെട്ടിവയ്ക്കണമെന്ന ഖലിസ്ഥാൻ വിഘടനവാദിയായ പ്രതിക്ക് ജാമ്യം ലഭിച്ചത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

English Summary:

Weekender; Actress dies after falling off cliff, Visitor visa law revised, India's most wanted terrorist gets bail; Know 7 important international news

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com