സൗദി ടൂറിസം മേഖലയിൽ കുതിച്ചുചാട്ടം; രാജ്യാന്തര ടൂറിസ്റ്റുകളുടെ വരവിൽ 61% വർധന
Mail This Article
റിയാദ്∙ സൗദി അറേബ്യയുടെ ടൂറിസം മേഖല രാജ്യാന്തര വിനോദസഞ്ചാരികളുടെ വരവിൽ ഈ വർഷവും ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. യുഎൻ ടൂറിസം ഓർഗനൈസേഷൻ പുറത്തിറക്കിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 61% വർധനയാണ് രേഖപ്പെടുത്തിയത്.
ടൂറിസം മന്ത്രാലയത്തിന്‍റെ പദ്ധതികളുടെയും സൗദി വിഷൻ 2030ന്‍റെയും ഭാഗമായുള്ള ശ്രമങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്തിന്‍റെ വൈവിധ്യമാർന്ന ടൂറിസം ഓപ്ഷനുകളിലും അവയുടെ ഗുണനിലവാരത്തിലും യാത്രക്കാരുടെ വിശ്വാസം വർധിച്ചതാണ് വിനോദസഞ്ചാരികളുടെ വരവ് വർധിക്കാൻ കാരണം. റിയാദ് സീസൺ പോലുള്ള മേളകൾ രാജ്യാന്തര ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.
രാജ്യാന്തര വിനോദസഞ്ചാര ചെലവുകളുടെ കാര്യത്തിൽ സൗദി അറേബ്യ ലോക രാജ്യങ്ങളുടെ റാങ്കിങിൽ 15 സ്ഥാനങ്ങൾ മുന്നേറി. 2019നെ അപേക്ഷിച്ച് 2023ൽ ആഗോളതലത്തിൽ പന്ത്രണ്ടാം സ്ഥാനത്തെത്തി. 2024 ലെ ആദ്യ ഏഴ് മാസങ്ങളിൽ രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലുള്ള വളർച്ചയുടെ കാര്യത്തിൽ ജി20 രാജ്യങ്ങളിൽ ഒന്നാമതുമാണ്.