ADVERTISEMENT

ദുബായ് ∙ സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങൾ കണ്ട് സുഖചികിത്സയ്ക്ക് പോയവർ തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിൽ വ്യാജ മസാജ് പാർലറുകൾക്കെതിരെ നടപടി കടുപ്പിച്ചു.  മസാജ് പാർലറുകളുടെ പേരിൽ സമൂഹ മാധ്യമങ്ങളിലും വാഹനങ്ങളിലും നിരത്തുകളിലും പരസ്യം നടത്തുന്നവർ പിടിയിലാകും.  

വ്യാജ സെന്ററുകളിൽ എത്തുന്നവർ പിടിച്ചുപറിക്കും മോഷണത്തിനും ഇരയാകുന്നതായും റിപ്പോർട്ടുണ്ട്. ബാങ്ക് കാർഡ് തട്ടിയെടുത്ത് അരലക്ഷം ദിർഹം വരെ കവർന്ന കേസുകളുമുണ്ട്. നഗ്ന ദൃശ്യങ്ങൾ പകർത്തി പണം തട്ടുന്നതാണ് മറ്റൊരു രീതി. ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ ഒരു മസാജ് സെന്ററിലെ 6 പേരെ പൊലീസ് പിടികൂടി. ഇവർക്ക് അര ലക്ഷം ദിർഹം പിഴയും 3 വർഷം തടവും കോടതി വിധിച്ചു. 

നിരത്തുകളിൽ കാർഡുകൾ വിതറുന്നവർക്കെതിരെ പൊലീസ് നടപടി കടുപ്പിക്കും. ഇത്തരം പരസ്യങ്ങൾ രാജ്യത്തിന്റെ വാണിജ്യ, വ്യാപാര നിയമത്തിന് എതിരാണ്. അനുമതി കൂടാതെ മസാജ് സെന്ററുകൾ തുറക്കുന്നതും അതിനായി പരസ്യം ചെയ്യുന്നതും തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. 

ഫോൺ നമ്പർ മരവിപ്പിക്കും 
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന മസാജ് സെന്ററുകളുടെ ഫോൺ നമ്പർ  മരവിപ്പിക്കും. പൊതുനിരത്തുകളിൽ വിതറിയ കാർഡുകളിലെ 3114 ടെലിഫോൺ നമ്പറുകൾ മരവിപ്പിച്ചു. അനധികൃത ഉഴിച്ചിൽ കേന്ദ്രം കണ്ടെത്തുന്നതിന്റെ ഭാഗമായി 218 ഫ്ലാറ്റുകളിൽ പൊലീസ് പരിശോധന നടത്തി. 2025 പേരെ പിടികൂടി. ഇതിൽ സദാചാര വിരുദ്ധ പ്രവൃത്തികൾക്കാണ് 1643 പേർ പിടിയിലായത്. 165 പേർ മസാജ് സെന്റർ കാർഡുകൾ വിതരണം ചെയ്ത കേസിലാണ് കുടുങ്ങിയത്. വ്യാജ മസാജ് സെന്റർ പ്രതിനിധികളായി പ്രവർത്തിച്ച 1024 പേരും അറസ്റ്റിലായി. പിടിക്കപ്പെട്ടവരിൽ ചിലർ അനധികൃത താമസക്കാരാണെന്നും കണ്ടെത്തി.

പരാതിപ്പെടാൻ
മസാജ് സെന്ററുകളുമായി ബന്ധപ്പെട്ട പരാതികൾ 901, പൊലീസ് ആപ്, ദുബായ് സാമ്പത്തിക കാര്യാലയ ടോൾ ഫ്രീ നമ്പർ 800545555 എന്നിവ വഴി അറിയിക്കാം.

English Summary:

UAE Cracks Down on Fake Massage Parlors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com