ദുബായിൽ മൂന്ന് പുതിയ പാലങ്ങൾ തുറന്നു
Mail This Article
ദുബായ് ∙ ദുബായിലെ പ്രധാന സ്ഥലങ്ങളിൽ മൂന്ന് പുതിയ പാലങ്ങൾ തുറന്നു. ഇത് പ്രദേശങ്ങളിലെ തിരക്ക് ഗണ്യമായി ലഘൂകരിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. അൽ ഷിന്ദഗ ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായി ഷെയ്ഖ് റാഷിദ് റോഡിനെ ഇൻഫിനിറ്റി ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന മൂന്നുവരി പാലം തുറക്കുന്നത് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് ജംഗ്ഷൻ മുതൽ അൽ മിന സ്ട്രീറ്റിലെ ഫാൽക്കൺ ഇന്റർചേഞ്ച് വരെയുള്ള ഷെയ്ഖ് റാഷിദ് റോഡിനെ 4.8 കിമീ ദീർഘിപ്പിക്കും.
അൽ മിന സ്ട്രീറ്റിലെ ഫാൽക്കൺ ഇന്റർചേഞ്ചിലേയ്ക്കുള്ള ജങ്ഷൻ(ആകെ 4.8 കി.മീ.), 3.1 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് പാലങ്ങളുടെ നിർമാണവും പദ്ധതിയിൽ ഉൾപ്പെടുന്നു. എല്ലാ പാതകള്‍ക്കും മണിക്കൂറിൽ 19,400 വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിയും. ഷെയ്ഖ് റാഷിദ് റോഡിലെ രണ്ടാമത്തെ പാലം അൽ മിന ഇൻ്റർസെക്ഷനെ ഷെയ്ഖ് ഖലീഫയുമായി ഷെയ്ഖ് റാഷിദ് റോഡ് ഇന്റർസെക്ഷനുമായി ബന്ധിപ്പിക്കുന്നതായി അറിയിച്ചു. ബിൻ സായിദ് സ്ട്രീറ്റ് ജനുവരി ആദ്യ പകുതിയിൽ തുറക്കുമെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് അൽ ഷിന്ദഗ ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതി നടപ്പാക്കുന്നത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നു.