ബുർജ് ഖലീഫയിൽ 21 ഫ്ലാറ്റുള്ള മലയാളി, യുഎഇയെ നടുക്കിയ വിയോഗം, പ്രവാസിയുടെ നാട്ടിലെ വീട്ടിൽ വാടകയ്ക്ക് താമസിച്ചത് 30 പേർ
Mail This Article
2024നോട് വിടപറയാൻ ഇനി ദിവസങ്ങൾ മാത്രം. ഒട്ടേറെ വാർത്താവിശേഷങ്ങൾക്കു സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2024. 2025നെ വരവേൽക്കാൻ ലോകം ഒരുങ്ങുന്ന ഈ വേളയിൽ, ഗ്ലോബൽ മനോരമ റിഫ്ലക്ഷൻസ് 2024-25 സീരീസിലൂടെ, ഈ വർഷം ഗ്ലോബൽ മനോരമ പ്രസിദ്ധീകരിച്ച പ്രധാന സംഭവങ്ങളിലേക്ക് നമുക്ക് ഒരിക്കൽ കൂടി തിരിഞ്ഞുനോക്കാം. വിസ്മയകരമായ നേട്ടങ്ങൾ, അപ്രതീക്ഷിത തിരിച്ചടികൾ, ഹൃദയസ്പർശിയായ കഥകൾ... 2024 നമുക്ക് സമ്മാനിച്ചതെല്ലാം ഈ റിഫ്ലക്ഷൻസ് 2024-25 സീരീസിൽ.
ബുർജ് ഖലീഫയിൽ 21 ഫ്ലാറ്റുള്ള മലയാളി
ഗൾഫ് രാജ്യങ്ങളിലെ മലയാളത്തിന്റെ ബ്രാൻഡ് അംബാസഡർ എം.എ. യൂസഫലി മുതൽ ബിസിനസുകാർ, വ്യവസായികൾ, ഡോക്ടർമാർ, എൻജിനീയർമാർ, ഐടി പ്രഫഷനലുകൾ, ഇൻഫ്ലുവൻസർമാർ, റേഡിയോ ജോക്കികൾ ഉൾപ്പെടെ ഈന്തപ്പനകളുടെ നാട്ടിൽ ഇടങ്ങഴി മണ്ണുള്ളവർ എത്രയോ പേർ. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
'എന്നെ പ്രണയിക്കരുത്, ഞാൻ നിങ്ങളുടെ ഹൃദയം തകർക്കും', പോസ്റ്റിന് പിന്നാലെ മലയാളി സമൂഹമാധ്യമ താരത്തിന്റെ മരണം; നടുക്കം
ഫുജൈറയിലെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത് സമൂഹ മാധ്യമതാരംഫുജൈറയിലെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി യുവതി ഷാനിഫ ബാബു (37) അറിയപ്പെടുന്ന സമൂഹമാധ്യമ താരം. ടിക്ടോക്കിലും ഇൻസ്റ്റാഗ്രാമിലും പതിവായി വിഡിയോ പോസ്റ്റ് ചെയ്യാറുള്ള ഇൻഫ്ലുവൻസർ കൂടിയായ യുവതിക്ക് 10 ലക്ഷത്തിലേറെ ഫോളോവേഴ്സുമുണ്ട്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
പ്രവാസിയുടെ നാട്ടിലെ പൂട്ടിയിട്ട വീട്ടിൽ വാടകയ്ക്ക് താമസിച്ചത് 30 പേർ
നാട്ടിലെ പൂട്ടിയിട്ട വീടിന് അയ്യായിരം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചപ്പോൾ യുഎസിലുള്ള ഉടമ ഞെട്ടി. കെഎസ്ഇബിയിൽ പരാതി നൽകിയപ്പോൾ ഉപയോഗിച്ച വൈദ്യുതിക്കുള്ള ബിൽ തന്നെയെന്നും തെറ്റു പറ്റിയിട്ടില്ലെന്നും മറുപടി. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
മരുഭൂമിയില്‍ കുടുങ്ങിയ മനുഷ്യർ; ഉണങ്ങി വരണ്ടു കിടക്കുന്ന അസ്ഥികൾ, മൃതദേഹങ്ങളോട് കനിവ് കാണിക്കുന്ന മണ്ണ്
റിയാദ് പ്രവിശ്യയിലെ ശഖ്‌റാക്കു വടക്ക് അല്‍മുസ്തവി മരുഭൂമിയില്‍ വഴി തെറ്റി അലഞ്ഞ സൗദി യുവാവിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് മരുഭൂമിയിൽ കണ്ടെത്തിയത്. മരുഭൂമിയിൽ വഴി തെറ്റുക എന്നാൽ മരണത്തിലേക്കുള്ള പാത തുറക്കുക എന്നു കൂടി അർഥമുണ്ട്. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യൂ.
വമ്പൻ ഓഫറിൽ ആളുകൾ തള്ളിക്കയറി; സൗദിയിൽ ഉദ്ഘാടന ദിവസം സ്ഥാപനം തകർന്നു
വ്യാപാര സ്ഥാപനത്തിന്റെ വമ്പൻ ഓഫറിൽ ആകൃഷ്ടരായി ആളുകൾ തള്ളിക്കയറിയതോടെ ഉദ്ഘാടന ദിവസം തന്നെ കട തകർന്നു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.