ഇന്‍റർചർച്ച് കാരൾ ഗാന മത്സരം സംഘടിപ്പിച്ചു
Mail This Article
×
മസ്കത്ത്∙ മസ്കത്ത് മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളി സംഘടിപ്പിച്ച ഇന്‍റർചർച്ച് ക്രിസ്മസ് കാരൾ ഗാന മത്സരം "ഹാലേൽ 2024" മർത്തശ്മൂനി പള്ളിയിൽ വെച്ച് നടന്നു. ഫാ. സേവേറിയോസ് തോമസ് മുഖ്യ വിധികർത്താവായിരുന്ന മത്സരത്തിൽ വിവിധ സഭകളിലെ 10 ഗായകസംഘങ്ങളിലായി 250ലധികം ഗായകർ പങ്കെടുത്തു.
മത്സരത്തിൽ ഒന്നാം സ്ഥാനം റൂവി സെന്‍റ് മേരീസ് യാക്കോബായ പള്ളിയും രണ്ടാം സ്ഥാനം സുഹാർ സെന്‍റ് തോമസ് മാർത്തോമ്മാ പള്ളിയും മൂന്നാം സ്ഥാനം റൂവി സെന്‍റ് പീറ്റർ, സെന്‍റ് പോൾ കത്തോലിക്കാ പള്ളിയും കരസ്ഥമാക്കി.
English Summary:
Muscat Interchurch Carol Song Competition
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.