ADVERTISEMENT

അബുദാബി ∙ ഭിന്നശേഷിക്കാർക്ക് സ്ഥിരം ജോലി വാഗ്ദാനം ചെയ്ത് അബുദാബിയിലെ പുതിയ ഫുഡ് പാക്കേജിങ് സെന്റർ. സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ആണ് അൽബഹിയയിലെ പുതിയ കേന്ദ്രത്തിൽ ഭിന്നശേഷിക്കാർക്ക് ജോലി നൽകുക. 

പഴങ്ങൾ, പച്ചക്കറികൾ, പാൽ, കോഴി, മത്സ്യം, തേൻ തുടങ്ങിയ ഉൽപന്നങ്ങൾ ശേഖരിച്ച്, സംഭരിച്ച്, പാക്ക് ചെയ്ത്, വിതരണം ചെയ്യുന്നതിലാണ് കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

ഫൗണ്ടേഷന്റെ ജൈവ ഭക്ഷ്യോൽപന്നങ്ങൾ വിപണനം ചെയ്യുന്നതിന് ഫ്രഷ് ഓൺ ടേബിളുമായി സഹകരിച്ചും പ്രവർത്തിക്കുന്നുണ്ട്. ഭിന്നശേഷിക്കാരുടെ നൈപുണ്യ വികസനത്തിന് സഹായകമാകുന്നതാണ് പുതിയ കേന്ദ്രമെന്ന് സെക്രട്ടറി ജനറൽ അബ്ദുല്ല അബ്ദുൽ അലി അൽ ഹുമൈദാൻ പറഞ്ഞു. നിശ്ചയദാർഢ്യക്കാരെ പിന്തുണയ്ക്കുന്നതിനും തൊഴിൽ നൽകുന്നതിനും കൂടുതൽ കമ്പനികൾ മുന്നോട്ടുവരണമന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English Summary:

Abu Dhabi: New Food Packaging Centre Offers Permanent Jobs for People of Determination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com