‘പുൽക്കൂട്ടിൽ പൂക്കാലം’ നടത്തി ഷാർജ മാർത്തോമ്മാ പള്ളി
Mail This Article
×
ഷാർജ ∙ മാർത്തോമ്മാ സഭയുടെ സംഗീത വിഭാഗമായ ഡിഎസ്എംസിയുടെ ക്രിസ്മസ് വിളംബര ഗാനസന്ധ്യ പുൽക്കൂട്ടിൽ പൂക്കാലത്തിന്റെ ആദ്യ ഗൾഫ് പതിപ്പ് ഷാർജ മാർത്തോമ്മാ പള്ളിയിൽ നടന്നു. മാർത്തോമ്മാ സഭ കുന്നംകുളം മലബാർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ മക്കാറിയോസ് ഉദ്ഘാടനം ചെയ്തു.
ഏറ്റവും ശ്രേഷ്ഠമായതിനെ പങ്കുവയ്ക്കുന്ന ദൈവകൃപയുടെ ഇടപെടലുകൾ ഹൃദയത്തിൽ നന്മയായി പരിണമിക്കുമ്പോൾ ക്രിസ്മസിന്റെ സന്ദേശം പൂർണ്ണമാകുമെന്ന് മാർ മക്കാറിയോസ് പറഞ്ഞു. ഷാർജ പള്ളി വികാരി റവ രഞ്ജിത് ഉമ്മൻ ജോൺ അധ്യക്ഷനായി. ഡിഎസ്എംസി ഡയറക്ടർ റവ ഉമ്മൻ കെ ജേക്കബ്, ഇടവക സെക്രട്ടറി കോശി ഏബ്രഹാം. ജനറൽ കൺവീനർ വർഗീസ് എം മാത്യു, റവ ബിൻസു ഫിലിപ്പ്, റവ ടോം ജോൺ എന്നിവർ പ്രസംഗിച്ചു. യുഎഇയിലെ വിവിധ മാർത്തോമ്മാ പള്ളികളിലെ ഗായക സംഘങ്ങൾ കാരളിന് നേതൃത്വം നൽകി.
English Summary:
Pulkkoottil Pookalam was Held at the Mar Thoma Church in Sharjah
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.