അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ്
Mail This Article
ദോഹ ∙ ഇന്ത്യൻ എംബസി സ്പെഷൽ കോൺസുലർ ക്യാംപ് 13ന് അൽഖോർ സീഷോർ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് ഓഫിസിൽ വച്ച് നടക്കും. രാവിലെ 9 മുതൽ 11 വരെയാണ് ക്യാംപ്. പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, പിസിസി (പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്), മറ്റ് എംബസി സേവനങ്ങൾ എന്നിവ ക്യാംപിൽ ലഭ്യമാകും.
അൽഖോറിലും സമീപ പ്രദേശങ്ങളിലും (അൽ ഷമാൽ, റാസ് ലഫാൻ) താമസിക്കുന്നവർക്ക് ജോലി ദിവസങ്ങളിൽ ദോഹയിൽ വന്ന് രേഖകൾ ശരിയാക്കാൻ പ്രയാസം നേരിടുന്നത് പരിഗണിച്ചാണ് ക്യാംപ് സംഘടിപ്പിക്കുന്നതെന്ന് എംബസിയുടെ കീഴിലെ ഐസിബിഎഫ്. ഭാരവാഹികൾ പറഞ്ഞു.
ക്യാംപിൽ എത്തുന്നവർ ആവശ്യമായ രേഖകളുടെ (പാസ്പോർട്ട്, ഖത്തർ ഐഡി, പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ (2 എണ്ണം)) ഒറിജിനലും പകർപ്പുകളും കൊണ്ടുവരണം. ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കാൻ രാവിലെ 8 മുതൽ സൗകര്യമുണ്ടാകും. കാഷ് പെയ്മെന്‍റ് മാത്രമേ സ്വീകരിക്കൂ. കോൺസുലാർ ക്യാംപിൽ ഐസിബിഎഫ്. ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനും സൗകര്യമുണ്ടാകുമെന്ന് ഐസിബിഎഫ് ഭാരവാഹികൾ അറിയിച്ചു.