ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ അനധികൃത റാലികളിൽ പങ്കെടുക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ ക്രമസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയുണ്ടാക്കുന്ന തരത്തിലും ഗതാഗത തടസമുണ്ടാക്കിയും ജാഥ നടത്തുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. മേഖലയിലെ ചില സംഭവവികാസങ്ങളെ തുടർന്ന് ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ കഴിഞ്ഞദിവസങ്ങളിൽ തെരുവിലിറങ്ങി റാലി നടത്തിയിരുന്നു.

English Summary:

Kuwait: Deportation Warning for Residents Participating in Celebratory Marches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com