വേൾഡ് മലയാളി കൗൺസിൽ ബിസിനസ് കോൺക്ലേവും എക്സലൻസ് അവാർഡും സംഘടിപ്പിച്ചു
Mail This Article
ദമാം∙ വേൾഡ് മലയാളി കൗൺസിൽ, അൽ ഖോബാർ പ്രൊവിൻസിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബിസിനസ് ഫോറത്തിന്‍റെ പ്രഥമ ബിസിനസ് കോൺക്ലേവും എക്സലൻസ് അവാർഡും സംഘടിപ്പിച്ചു.
ബിസിനസ് കോൺക്ലേവ് അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സ് ഇസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്‍റ് ഡേവിഡ് എഡിങ്ടൺ ഉദ്ഘാടനം ചെയ്തു. മുൻ ഡിജിപി ടോമിൻ തച്ചങ്കരി മുഖ്യാതിഥിയായിരുന്നു. പ്രസിഡന്‍റ് ഷമീം കാട്ടാക്കട അധ്യക്ഷത വഹിച്ചു. നജീബ് അരഞ്ഞിക്കൽ, അജിം ജലാലുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
ഡോ. പി.പി. വിജയൻ ദമാമിലെ വാണിജ്യ സംരംഭകർക്ക് പുതിയ കാലത്തെ നിക്ഷേപ സാധ്യതകളെ ആധാരമാക്കി മുഖ്യപ്രഭാഷണം നടത്തി. വ്യവസായികളായ നാരായണൻ ഖത്തർ, അഹ്സാൻ അബ്ദുള്ള, ഷംസുദ്ദീൻ പാലക്കൽ, ഉർവ്വശി ഭാട്ടിയ എന്നിവർ പാനലിസ്റ്റുകളായും ഡോ. പി.പി. വിജയൻ മോഡറേറ്ററായും വിവിധ വാണിജ്യ രംഗ വിഷയത്തിൽ ചർച്ച നടത്തി.
വാണിജ്യ വ്യവസായ രംഗത്ത് വ്യത്യസ്തമായ മേഖലകളിൽ തിളക്കമാർന്ന വിജയം കൈവരിക്കുന്ന കിഴക്കൻ പ്രവിശ്യയിലെ വ്യവസായികൾക്ക് വേണ്ടിയുള്ള 2024ലെ ബിസിനസ് എക്സലൻസ് അവാർഡുകൾക്ക് തിരഞ്ഞെടുക്കപ്പെട്ടവരെയും സ്ഥാപനങ്ങളെയും ബിസിനസ് കോൺക്ലേവിൽ പ്രഖ്യാപിച്ചു.
അൻവർ സാദത്ത്, ശബ്ന നെച്ചിയങ്കൽ, മുഹമ്മദ് ഷാഫി, റിയാസ് ഷംസുദ്ദീൻ, ജാബിർ എസ്. ഹമീദ്, സന്തോഷ് തിരുവമ്പാടി, സുഫിയാൻ അഷ്റഫ്, ബദറുദ്ദീൻ അബ്ദുൽ മജീദ്, ഹിലാൽ ഇന്‍റർനാഷനൽ പ്രോജക്ട്സ് എന്നിവർക്ക് ഡേവിഡ് എഡിങ്ടൺ അവാർഡുകൾ നൽകി. ബിസിനസ് ഫോറം ചെയർമാൻ സി.കെ. ഷഫീഖ് സന്നിഹിതനായിരുന്നു.
വാണിജ്യ വ്യാവസായിക രംഗത്തുള്ള പ്രമുഖരായ 300 ഓളം പ്രതിനിധികൾ പങ്കെടുത്ത പരിപാടിയ്ക്ക് ഫൈസൽ ഇരിക്കൂർ പ്രാരംഭ ഖുർആൻ പാരായണം നടത്തി. സന്ധ്യ സജീവ് അവതാരകയായിരുന്നു.
ബിസിനസ് ഫോറം ചീഫ് കോ-ഓർഡിനേറ്റർ ഗുലാം ഹമീദ് ഫൈസൽ, അൽ ഖോബാർ പ്രൊവിൻസ് മുഖ്യ രക്ഷാധികാരി മൂസക്കോയ, ചെയർമാൻ അഷ്റഫ് ആലുവ, നവാസ്, റീന നവാസ്, ദിനേശ് പേരാമ്പ്ര, അഭിഷേക് സത്യൻ, സാമുവൽ ജോൺ, ദിലീപ് കുമാർ, അർച്ചന അഭിഷേക്, ഷംല നജീബ്, അനു ദിലീപ്, രതി നാഗ് എന്നിവർ നേതൃത്വം നൽകി.