ADVERTISEMENT

ദുബായ് ∙ മർത്തമറിയം വനിതാ സമാജം യുഎഇ സോണൽ വാർഷിക സമ്മേളനം സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടത്തി. കൊൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു. 

ഫാ.ഡോ.റിഞ്ചു പി.കോശി ക്ലാസുകൾക്കു നേതൃത്വം നൽകി. കത്തീഡ്രൽ വികാരി ഫാ.അജു എബ്രഹാം, മർത്തമറിയം വനിതാ സമാജം സോണൽ പ്രസിഡന്റ് ഫാ.ജാക്‌സൺ എം.ജോൺ, ജബൽ അലി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ.ഉമ്മൻ മാത്യു, ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ.ബിനോ സാമുവേൽ, റാസൽഖൈമ സെന്റ് മേരീസ് ഇടവക വികാരി ഫാ.സിറിൽ വർഗീസ്, അൽഐൻ സെന്റ് ഡയനീഷ്യസ് ഇടവക വികാരി ഫാ.മാത്യു വർഗീസ്, അബുദാബി സെന്റ് ജോർജ് ഇടവക സഹവികാരി ഫാ.മാത്യു ജോൺ, സോണൽ സെക്രട്ടറി സുജ ഷാജി ജോർജ്, ഇടവക ട്രസ്റ്റി ഷാജി പുഞ്ചക്കോണം, സെക്രട്ടറി തോമസ് ജോസഫ്, ജോയിന്റ് ട്രസ്റ്റി ബിനു വർഗീസ്, ജോയിന്റ് സെക്രട്ടറി ശ്യാം ജേക്കബ്, ജോളി ജോർജ്, സിനി വർഗീസ് എന്നിവർ പ്രസംഗിച്ചു.

English Summary:

Marthamariam Women's Society UAE Zonal Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com