ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന 26–ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് മല്‍സരങ്ങളുടെ ടിക്കറ്റ് വിൽപന തുടങ്ങി. ടിക്കറ്റുകൾ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് മാത്രമേ വാങ്ങാൻ പാടുള്ളുവെന്ന് ആഭ്യന്തര മന്ത്രാലയം. എല്ലാ ടിക്കറ്റുകളും ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ 'ഹയാകോമിൽ ലഭ്യമാണ്. 

സംശയാസ്പദമായ വെബ്‌സൈറ്റുകൾ, സമൂഹമാധ്യമ അക്കൗണ്ടുകൾ എന്നിവിടങ്ങളിൽ നിന്നും ടിക്കറ്റുകള്‍ വാങ്ങരുതെന്ന് ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ്  ഡിസംബര്‍ 21 മുതല്‍ ജനുവരി 3 വരെയാണ്.

1974, 1990, 2003, 2017 വര്‍ഷങ്ങളില്‍ കുവൈത്ത് ഗള്‍ഫ് കപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു. ബഹ്റൈന്‍, ഇറാഖ്, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ, യമന്‍ എന്നീ എട്ടംഗ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന അറബ് ഗള്‍ഫ് കപ്പ് ഫുട്ബോൾ  ഫെഡറേഷന് കീഴില്‍ 1970-ലാണ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം കൂടിയ മന്ത്രിസഭയോഗം മല്‍സര നടത്തിപ്പ് സംബന്ധിച്ചുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

English Summary:

Arabian Gulf Cup will held on 21st. Tickets available in Hayacom app

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com