ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ, വഞ്ചന, തട്ടിപ്പ് എന്നീ കുറ്റങ്ങൾക്ക് ഏഴ് വിദേശികളെ കോടതി ഏഴ് വർഷം വീതം തടവിന് ശിക്ഷിച്ചു. അറബ് വംശജരെയും യൂറോപ്യൻ രാജ്യക്കാരെയുമാണ് ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. സ്വദേശിയായ ഒരു പൗരനാണ് തട്ടിപ്പിന് ഇരയായത്.

ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്‌ഫോമുകൾ വഴി ലാഭകരമായ സാമ്പത്തിക നേട്ടങ്ങൾ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സ്വദേശി പൗരനിൽ നിന്ന് 157,000 കുവൈത്ത് ദിനാർ തട്ടിയെടുത്തു. യൂറോപ്പ് ആസ്ഥാനമായുള്ള തട്ടിപ്പ് സംഘത്തിന്റെ കണ്ണികളാണ് പ്രതികൾ.

English Summary:

7 Jailed, Deported in Kuwait for Electronic Trade Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com