ADVERTISEMENT

ദോഹ∙ ഐസിബിഎഫ് ദിനം 2024 നോടനുബന്ധിച്ച് അവാർഡിനർഹരായ ഇൻകാസ് സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ ജോപ്പച്ചൻ തെക്കെക്കൂറ്റ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രദീപ്‌ പിള്ള എന്നിവരെ ഇൻകാസ് ഖത്തർ ആദരിച്ചു.

പരിപാടി കേരള കോൺഗ്രസ് (ജോസഫ്) വർക്കി‌ങ്ചെയർമാനായ പി.സി തോമസ് ഉദ്ഘാടനം ചെയ്തു.  ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് ഹൈദർ ചുങ്കത്തറ അധ്യക്ഷത വഹിച്ച ചടങ്ങിൽ നോർക്ക റൂട്ട്സ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ ജെ.കെ മേനോൻ അവാർഡ് ജേതാക്കളെ  ഉപഹാരം നൽകി ആദരിച്ചു.

ഐസിസി പ്രസിഡന്‍റ് ഏ.പി മണികണ്ഠൻ, ഐസിബിഎഫ് പ്രസിഡന്‍റ് ഷാനവാസ് ബാവ, ജനറൽ സെക്രട്ടറി കെ വി ബോബൻ,ഐസിസി സെക്രട്ടറി അബ്രഹാം കെ ജോസഫ്, കെ.കെ ഉസ്മാൻ,കെ.പി ഫാസിൽ ഹമീദ് ,  സിദ്ധീഖ് പുറായിൽ, ലേഡീസ് വി‌ങ്ആക്ടി‌ങ് പ്രസിഡന്‍റ് മെഹ്സാന താഹ, യൂത്ത് വി‌ങ് പ്രസിഡന്‍റ് ദീപക് സി.ജി എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളും, വിവിധ ജില്ലാ ഭാരവാഹികളും, യൂത്ത് വി‌ങ്,ലേഡീസ് വി‌ങ് പ്രവർത്തകരും സന്നിഹിതരായിരുന്നു.

ഇൻകാസ് ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ സ്വാഗതവും, ട്രഷറർ ഈപ്പൻ തോമസ് നന്ദിയും പറഞ്ഞു

English Summary:

ICBF Award Winners felicitated by INCAS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com