ഇന്ത്യൻ സ്കൂൾ വാർഷിക മേള ഈ മാസം 19, 20 തീയതികളിൽ
Mail This Article
മനാമ ∙ ഇന്ത്യൻ സ്കൂൾ വാർഷിക സാംസ്കാരിക മേള ഈ മാസം 19, 20 തീയതികളിൽ ഇസ ടൗണിലെ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. മേളയുടെ ആദ്യ ദിവസം വിനീത് ശ്രീനിവാസൻ നയിക്കുന്ന ദക്ഷിണേന്ത്യൻ സംഗീത പരിപാടിയും രണ്ടാം ദിവസം ട്വിങ്കിൾ ദീപൻ കർ നയിക്കുന്ന ഉത്തരേന്ത്യൻ സംഗീത പരിപാടിയും ഉണ്ടാകും. രണ്ട് ദിവസവും വൈകുന്നേരം 6 മുതൽ രാത്രി 11വരെയാണ് പരിപാടികൾ.
പരിപാടിയുടെ ക്രമീകരണകൾക്കായി 501 അംഗ സംഘാടക സമിതിയെ രൂപീകരിച്ചു. ജനറൽ കൺവീനർ വിപിൻ കുമാർ. ഔട്ട്ഡോർ കാറ്ററിങ് ലൈസൻസുള്ള ഭക്ഷണ സ്റ്റാളുകൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷണ വിഭവങ്ങൾ ഒരുക്കും.
ഇന്ത്യൻ സ്കൂളിന് സമീപമുള്ള നാഷനൽ സ്റ്റേഡിയത്തിൽ പാർക്കിങ് സൗകര്യം ലഭ്യമാകും. മേള നടക്കുന്ന ദിവസങ്ങളിൽ സ്കൂൾ ക്യാംപസിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് ഷട്ടിൽ ബസ് സർവീസുണ്ടാകും. ജഷൻമാൽ ഓഡിറ്റോറിയത്തിൽ കുട്ടികൾക്കായി വിവിധ വിനോദ പരിപാടികളും ഗെയിം സ്റ്റാളുകളും ഉണ്ടാകും. രണ്ട് ദിനാർ പ്രവേശന ഫീസുള്ള മേളയിൽ കുടുംബങ്ങൾക്ക് ഒരുമിച്ച് ആസ്വദിക്കാവുന്ന സാംസ്കാരിക പരിപാടികൾ ഉൾപ്പെടും.
വാർത്താസമ്മേളനത്തിൽ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജനറൽ കൺവീനർ വിപിൻ കുമാർ, സ്റ്റാർ വിഷൻ ഇവന്‍റസ് ചെയർമാനും സിഇഒയുമായ സേതുരാജ് കടയ്ക്കൽ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ മിഥുൻ മോഹൻ, മുഹമ്മദ് നയാസ് ഉല്ല, ബിജു ജോർജ്, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, സീനിയർ സ്കൂൾ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, മേള സംഘാടക സമിതി പ്രതിനിധികളായ സന്തോഷ് ബാബു, ഷാഫി പാറക്കട്ട, അബ്ദുൾ ഹക്കിം, ദേവദാസ് സി, ഫൈസൽ മടപ്പള്ളി, അഷ്റഫ് കാട്ടിൽപീടിക, സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.