ADVERTISEMENT

അങ്കമാലി ∙ ഓൺലൈൻ ഓഹരി വ്യാപാരത്തിലൂടെ ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയിൽ നിന്ന് 56,50,000 രൂപ തട്ടിയെന്ന കേസിൽ ഗുജറാത്ത് സ്വദേശി കാർത്തിക് നീലകാന്ത് ജാനിയെ (49) പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കാർത്തിക് ദുബായിലാണ് താമസം. വാട്സാപ് ചാറ്റിങ്ങിലൂ‌ടെയാണു കറുകുറ്റി സ്വദേശിയുമായി ബന്ധം സ്ഥാപിച്ചത്. കാർത്തിക് അയച്ചുകൊടുത്ത ലിങ്കിലൂടെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്തു. ഓരോ തലവും കഴിയുമ്പോൾ നിക്ഷേപവും ലാഭവും വർധിക്കുമെന്നായിരുന്നു വാഗ്ദാനം.

തുടക്കത്തിൽ ചെറിയ തുകകൾ നിക്ഷേപിച്ചു. അതിനു കൃത്യമായി ലാഭവിഹിതം നൽകി. പല അക്കൗണ്ടുകൾ വഴിയാണു ലാഭമെന്ന പേരിൽ പണം നൽകിയത്. ഇതു പോലെ തട്ടിപ്പിന് ഇരയാകുന്നവർ നിക്ഷേപിക്കുന്ന തുകയാണ് ലാഭമെന്ന പേരിൽ നൽകുന്നത്.

ലാഭം കിട്ടിയതോടെ തട്ടിപ്പല്ലെന്നു വിശ്വസിച്ച കറുകുറ്റി സ്വദേശി കൂടുതൽ തുക നിക്ഷേപിച്ചു. ആപ്പിലെ ഡിസ്പ്ലേയിൽ കാണിച്ച നിക്ഷേപത്തുകയും കോടികളുടെ ലാഭവും പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പിൻവലിക്കുന്നതിനു ലക്ഷങ്ങൾ ആവശ്യപ്പെട്ടു. അപ്പോഴാണ് തട്ടിപ്പു തിരിച്ചറിഞ്ഞത്. തുടർന്നു പൊലീസിൽ പരാതി നൽകുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി. സമാന കുറ്റകൃത്യത്തിന് ഇയാൾക്കെതിരെ മുംബൈയിൽ 4 കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.

English Summary:

Dubai-Based Gujarati Man Held for Cheating Aluva Resident of Rs 56 Lakh via WhatsApp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com