ഖത്തർ പ്രവാസി നാട്ടിൽ അന്തരിച്ചു
Mail This Article
×
ദോഹ ∙ ദീർഘകാലം ഖത്തർ പ്രവാസിയും കീ ബോർഡ് ആർട്ടിസ്റ്റുമായിരുന്ന പൊന്നാനി മാറഞ്ചേരി അച്ചാട്ടയിൽ കരീം സരിഗ നാട്ടിൽ അന്തരിച്ചു. 25 വർഷം ഖത്തറിൽ പ്രവാസിയായിരുന്ന കരീം സരിഗ ദോഹയിലെ സംഗീതപരിപാടികളിൽ നിറസാന്നിധ്യമായിരുന്നു.
അൽ ജാഫി ഗാർഡൻസ് കമ്പനിയിൽ ഇലക്ട്രിക്ക് സൂപ്പർ വൈസറായി ജോലി ചെയ്തിരുന്ന കരീം സരിഗ അഞ്ച് വർഷം മുൻപാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്. സംഗീത സംവിധായകനും തബലിസ്റ്റുമായ സക്കീർ സരിഗ (ഖത്തർ) സഹോദരനാണ്. പിതാവ്: പരേതരായ മുഹമ്മദ്, മാതാവ്: ആയിഷ, ഭാര്യ: ശോഭ, മക്കൾ: ഷംനാസ്, ഷഹല. തിങ്കളാഴ്ച രാവിലെ 11ന് ഖബറടക്കം.
English Summary:
Karim Sariga Died
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.