കഥായാനം: കഥവഴിയിലൂടെ ഒരു യാത്ര പരിപാടി സംഘടിപ്പിച്ചു
![kathayanam-a-journey-through-stories കഥായാനം കഥവഴിയിലൂടെ ഒരു യാത്ര ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി ഷാജി ജോൺ ഉദ്ഘാടനം ചെയ്യുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2024/12/16/kathayanam-a-journey-through-stories.jpg?w=1120&h=583)
Mail This Article
×
ഷാർജ ∙ പ്രവാസി ബുക്സിന്‍റെ ആഭിമുഖ്യത്തിൽ കഥായാനം : കഥവഴിയിലൂടെ ഒരു യാത്ര പരിപാടി നടത്തി. അജിത് കണ്ടല്ലൂരിന്‍റെ ഇസബെല്ല, ഹുസ്ന റാഫിയുടെ വാർസ് ഓഫ് ദ് റോസസ് എന്നീ പുസ്തകങ്ങൾ ചർച്ച ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ വെള്ളിയോടൻ മോഡറേറ്ററായിരുന്നു. ഇ.കെ. ദിനേശൻ ഇസബെല്ലയും ദീപ ചിറയിൽ വാർസ് ഓഫ് ദ് റോസസും അവതരിപ്പിച്ചു.
നിസാർ ഇബ്രാഹിം, റെജി സാമുവൽ, പ്രവീൺ പാലക്കീൽ, രമേശ് പെരുമ്പിലാവ് , ഇസ്മായിൽ മേലടി, ലേഖ ജസ്റ്റിൻ,അനൂജ സനൂബ്, കെ.ഗോപിനാഥ്, അജിത് വള്ളോലി, ധന്യ അജിത് എന്നിവർ പ്രസംഗിച്ചു. അജിത് കണ്ടല്ലൂർ, ഹുസ്ന റാഫി എന്നിവർ മറുപടി പറഞ്ഞു.
English Summary:
Kathayanam: A Journey Through Stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.