കെഎംസിസി ഖത്തർ വിമൻസ് വിങ് ടേബിൾ ടോക് സംഘടിപ്പിച്ചു
Mail This Article
ദോഹ ∙ കെഎംസിസി ഖത്തർ നവോത്സവ് 2024ന്റെ ഭാഗമായി വിമൻസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ടേബിൾ ടോക് സംഘടിപ്പിച്ചു. 'സ്ത്രീകളുടെ മാനസികാരോഗ്യത്തിൽ കലയ്ക്കും കായികത്തിനുമുള്ള പ്രാധാന്യം' എന്ന വിഷയത്തിൽ കെഎംസിസി ഹാളിൽ നടന്ന ടേബിൾ ടോക്കിൽ ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികൾ ചർച്ചയുടെ ഭാഗമായി. പ്രമുഖ മനഃശാസ്ത്രജ്ഞ ഡോ. ബിന്ദു സലിം ആമുഖം പ്രഭാഷണം നടത്തി. കെഎംസിസി വിമൻസ് വിങ് പ്രസിഡന്റ് സമീറ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.
സംഘടനകളെ പ്രധിനിധീകരിച്ച് ഡോ. പ്രതിഭ രതീഷ് (സംസ്‌കൃതി), വാഹിദ സുബി (നടുമുറ്റം), ഡോ. ആര്യ കൃഷ്ണൻ (ഐ വൈ സി), മെഹ്സാന മൊയ്‌തീൻ (ഇൻകാസ് വനിതാ വിഭാഗം), ബിന്ദു മാത്യു (യൂനിഖ്), നസീഹ മജീദ് മലബാർ (അടുക്കള), നൂർജഹാൻ ഫസൽ (മുസാവ), അയ്നു നുഹ (എം ജി എം), ഷംല സിദ്ധീഖ് (വിമൻ ഇന്ത്യ ഖത്തർ), സുആദ് ഇസ്മായിൽ അഷ്‌റഫ് (ഫോക്കസ്), സരിത ജോയ്‌സ് (മലയാളി സമാജം) പങ്കെടുത്തു. വുമൻസ് വിങ് ജനറൽ സെക്രട്ടറി സലീന കൂലത്ത് മോഡറേറ്ററായി ചർച്ചകൾ ക്രോഡീകരിച്ച് സംസാരിച്ചു.
ട്രഷറർ സമീറ അൻവർ നന്ദി അറിയിച്ചു. ഉപദേശക സമിതി ചെയർപേഴ്സൺ മൈമൂന സൈനുദ്ധീൻ തങ്ങൾ ആശംസകൾ ആറിയിച്ച് സംസാരിച്ചു. വിമൻസ് വിങ് നേതാക്കളായ സാജിത മുസ്തഫ, ബസ്മ സത്താർ, താഹിറ മഹ്റൂഫ്, എക്സിക്യൂടീവ് അംഗങ്ങളായ തസ്ലിൻ, ഫാഷിദ. സജ്ന, സുഹറ എന്നിവർ നേതൃത്വം നൽകി.