ADVERTISEMENT

കുവൈത്ത് സിറ്റി∙ കുവൈത്ത് തനിമയുടെ ഓണാഘോഷം സമാപിച്ചു. ഓണത്തനിമ കൺവീനർ ദിലീപ് ഡി.കെ. അധ്യക്ഷനായ ചടങ്ങിൽ ഉഷ ദിലീപ് സ്വാഗതം ആശംസിച്ചു. തനിമ ജനറൽ കൺവീനർ ജോജിമോൻ തോമസ് ആമുഖപ്രസംഗം നടത്തി.

onathanima-20244

ജോയൽ ജേക്കബ് (എക്സിക്യൂട്ടീവ് അഡ്മിൻ മാനേജർ- യുണൈറ്റഡ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്) ഉദ്ഘാടനകർമം നിർവഹിച്ചു. സിറ്റി ഗ്രൂപ്പ് കമ്പനി ഗ്രൂപ്പ് സിഇഒ ഡോ. ധീരജ് ഭരദ്വാജ് മുഖ്യപ്രഭാഷണം നടത്തി. മാത്യു വർഗീസ് (സിഇഒ - ബഹ്റൈൻ എക്സ്ചേഞ്ച്), മുസ്തഫ ഹംസ (ചെയർമാൻ ആൻഡ് സിഇഒ മെട്രോ മെഡിക്കൽ ഗ്രൂപ്പ്), കെ.എസ്. വർഗീസ് (എംഡി- ജിഎടി), മുഹമ്മദ് അലി (ഓപറേഷൻ മാനേജർ- മാൻഗോ ഹൈപ്പർമാർക്കറ്റ്), റാണാ വർഗീസ് (തനിമ ട്രഷറർ), ജിനു കെ. ഏബ്രഹാം (തനിമ ഓഫിസ് സെക്രട്ടറി) എന്നിവർ ആശംസകൾ അർപ്പിച്ചു. അലീന ജിനൊ, ദൃശ്യ പി. സംഗീത്, ജുവാന ഷാജി എന്നീ കുട്ടിത്തനിമ അംഗങ്ങൾ പ്രാർഥനാഗീതം ആലപിച്ചു.

onathanima-20241

തനിമ വടംവലി മത്സരത്തിന് ടഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചതിന്‍റെ ലോഗോ പ്രകാശനം പ്രശസ്ത കരാട്ടേ കായിക താരം സുരേഷ് കാർത്തിക് നിർവഹിച്ചു. ടഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യ - പ്രസിഡന്‍റ് ഹരി ശങ്കർ ഗുപ്ത ഓൺലൈനിൽ ആശംസകൾ അറിയിച്ചു. ശിവാണി ചൗഹാൻ (ഇന്ത്യൻ ഇന്‍റർനാഷനൽ വോളിബോൾ താരം) പതാക സ്പോട്സ് കൺവീനർ ജിൻസ് മാത്യുവിന് കൈമാറി. വടംവലി മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. തനിമ ഡയറക്ടറി കൺവീനർ ഷാമോൻ ജേക്കബിൽ നിന്ന് ബിഇസി മാത്യു വർഗീസും ഗൾഫ് അഡ്വാൻസ്ഡ് ടെക്നോളജി എംഡി കെ.എസ്. വർഗീസും ഏറ്റുവാങ്ങി റിലീസ് ചെയ്തു.

onathanima-20243
onathanima-20243

മെട്രോ മെഡിക്കൽ ഗ്രൂപ്പിന്‍റെ 10-ാം വാർഷിക ലോഗോ പ്രകാശനവും പ്രൊഫൈൽ അവതരണവും സംഘടിപ്പിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്‍റെ വരുംകാല പദ്ധതികളും ജനക്ഷേമസേവനങ്ങളും ചെയർമാൻ മുസ്തഫ ഹംസ വിവരിച്ചു. നൃത്തകലാകാരൻ കൃഷ്ണപ്രസാദിനും സിവിഎൻ കളരിയുടെ ഷെബിക്കും അവരുടെ ദൃശ്യാ അവതരണങ്ങൾക്ക് തനിമയുടെ ആദരവ് നൽകി. ഇന്ത്യൻ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 27 വിദ്യാർഥികൾക്കുള്ള എ.പി.ജെ അബ്ദുൽ കലാം പേൾ ഓഫ് ദി സ്കൂൾ അവാർഡ് ദാനം നടന്നു. തുടർന്ന് 20തോളം ടീമുകൾ പങ്കെടുത്ത 18-ാം ദേശീയ വടംവലി മത്സരം സംഘടിപ്പിച്ചു. ഓണത്തനിമ ജോയിന്‍റ് കൺവീനർ കുമാർ തൃത്താല നന്ദി അറിയിച്ചു. ബാബുജി ബത്തേരിയും പൗർണമി സംഗീതും പ്രോഗ്രാമുകൾ ഏകോപിപ്പിച്ചു.

English Summary:

Onathanima 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com