പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവ് അഞ്ച് പുതിയ ജീവജാലങ്ങളെ കണ്ടെത്തി
Mail This Article
ജിദ്ദ ∙ അഞ്ചു വ്യത്യസ്ത ജീവജാലങ്ങളെ കണ്ടെത്തിയതായി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവ് അധികൃതർ. ഇതോടെ കേന്ദ്രം കണ്ടെത്തിയ ഭൗമ ജീവികളുടെ എണ്ണം 791 ആയി.
സൗദി അറേബ്യയുടെ ഭൂപ്രദേശത്തിന്റെ 1% മാത്രമാണ് റിസർവിൽ ഉള്ളത്. അതേസമയം ഭൗമ ജീവികളിൽ 50% ത്തിലധികം ഇവിടെയുണ്ട്. സൗദിയുടെയും രാജ്യാന്തര വിദഗ്ധരുടെയും നേതൃത്വത്തിൽ നാലുവർഷമായി നടത്തിയ തീവ്ര പാരിസ്ഥിതിക പഠനത്തിനൊടുവിലാണ് ഈ കണ്ടെത്തലുകൾ. ആഗോളതലത്തിൽ 28 ശതമാനം ജീവജാലങ്ങൾ വംശനാശ ഭീഷണിയിലാണ്.
യുനെസ്കോയുടെ പശ്ചിമ അറേബ്യയിലെ വേൾഡ് ഹെറിറ്റേജ് ബയോ ക്ലൈമാറ്റിക് റെഫ്യൂജിയയുടെ താൽക്കാലിക പട്ടികയിലെ പ്രധാന സൈറ്റുകളിലൊന്നായ സൗദിയിലെ വാദി അൽ ദിസയിൽ ഇരുന്നൂറിലധികം ജീവജാലങ്ങളാണുള്ളത്.
കഴിഞ്ഞ നാല് വർഷമായി സൗദി അറേബ്യയിലെയും മറ്റ് 14 രാജ്യങ്ങളിലെയും പ്രകൃതി ശാസ്ത്രജ്ഞർ തമ്മിലുള്ള മികച്ച സഹകരണത്തിലൂടെയാണ് ഈ നേട്ടങ്ങൾ സാധ്യമായത്.
39 ഉരഗങ്ങൾ, 18 വവ്വാലുകൾ, 31 എലി, വലിയ സസ്തനികൾ, ഒരു ഉഭയജീവി, ഒരു ശുദ്ധജല മത്സ്യം എന്നിവയ്‌ക്കൊപ്പം ഏഴ് ആഗോള ശ്രേണി വിപുലീകരണങ്ങൾ ഉൾപ്പെടെ 240 പക്ഷി ഇനങ്ങളും സർവേയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.