ഖത്തർ ദേശീയ ദിനം: വാരാന്ത്യം ഉൾപ്പെടെ ബാങ്കുകൾക്ക് 4 ദിവസം അവധി
Mail This Article
×
ദോഹ ∙ ഖത്തർ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ ബാങ്കുകൾക്ക് ഡിസംബർ 18, 19 ദിവസങ്ങളിലായി 2 ദിവസത്തെ അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല.
ഖത്തർ സെൻട്രൽ ബാങ്ക് ആണ് അവധി പ്രഖ്യാപിച്ചത്. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് അവധി ബാധകമാണ്. വെളളി, ശനി വാരാന്ത്യ അവധിയ്ക്ക് ശേഷം 22 മുതൽ പ്രവർത്തനം പുനരാരംഭിക്കും.
ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് 2 ദിവസത്തെ പൊതു അവധിയാണ് (18, 19 ദിവസങ്ങളിൽ) അമീരി ദിവാൻ പ്രഖ്യാപിച്ചിരിക്കുന്നത്.
English Summary:
Qatar National Day. Central bank Declared 2 Days Holiday For Banks Including Weekend.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.