ADVERTISEMENT

അബുദാബി∙ യുഎഇയിൽ ശൈത്യകാല അവധിക്കായി സ്കൂളുകൾ അടച്ചു. ഇന്നു മുതൽ 2025 ജനുവരി 5 വരെ 3 ആഴ്ചത്തേക്കാണ് അവധി. ഏപ്രിലിൽ അധ്യയന വർഷം ആരംഭിച്ച ഇന്ത്യൻ സ്കൂളുകൾ രണ്ടാം ടേം പരീക്ഷ കഴിഞ്ഞും സെപ്റ്റംബറിൽ അധ്യയനം ആരംഭിച്ച പ്രാദേശിക, വിദേശ സിലബസ് സ്കൂളുകൾ പാദവർഷ പരീക്ഷയ്ക്കു ശേഷവുമാണ് ഹ്രസ്വകാല അവധിയിലേക്കു കടന്നത്. ഓപൺ ഹൗസ് വിളിച്ച് രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ പഠനം വിലയിരുത്തി. 

പഠനം മെച്ചപ്പെടുത്താനും പോരായ്മകൾ പരിഹരിക്കാനുമുള്ള മാർഗനിർദേശങ്ങൾ അധ്യാപകർ നൽകി. ബോർഡ് എക്സാമിന് തയാറെടുക്കുന്ന 10, 12 ക്ലാസുകളിലെ കുട്ടികൾക്ക് ചില സ്കൂളുകളിൽ ഏതാനും ദിവസം കൂടി ക്ലാസുകൾ തുടരും. 

പാഠഭാഗങ്ങൾ വൈകാതെ തീർക്കാനാണ് അഡിഷനൽ ക്ലാസ് എടുക്കുന്നത്. ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾ കഴിഞ്ഞ് ജനുവരി 6ന് സ്കൂളുകൾ തുറക്കും. 3 ആഴ്ചത്തേക്കു സ്കൂൾ അടച്ചതോടെ കുടുംബ സമേതം നാട്ടിലേക്കു പോകുന്നവരുടെ എണ്ണം വർധിച്ചു. കുട്ടികൾക്ക് ഒരാഴ്ചത്തെ ലീവ് കൂടി എടുത്ത് ഒരു മാസത്തേക്കാണ് പലരും പോകുന്നത്.

English Summary:

Schools closed for winter holidays in the UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com