ഇന്ന് മുതൽ ഒമാനിൽ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത
Mail This Article
×
മസ്‌കത്ത് ∙ ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ഒമാനിലെ മിക്ക ഗവർണറേറ്റുകളെയും വടക്കുപടിഞ്ഞാറൻ കാറ്റ് ബാധിക്കുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുസന്ദം ഗവർണറേറ്റ് തീരങ്ങളിലും അറബിക്കടലിന്റെ തീരങ്ങളിലും കടൽ തിരമാലകൾ 2.5 മീറ്റർ ഉയരത്തിൽ എത്തും.
മരുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലും പൊടിയും അഴുക്കും ഉയരാൻ സാധ്യതയുണ്ട്. ദൂരക്കാഴ്ചയെയും ബാധിച്ചേക്കും. മസ്‌കത്തടക്കമുള്ള മിക്ക ഗവർണറേറ്റുകളിലും താപനില കുറയാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
English Summary:
Oman weather forecast : Northwesterly winds Expected in Oman today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.