ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ നൈറ്റിംഗേല്‍സ് ഓഫ് കുവൈത്തിന്റെ (NOK) ആഭിമുഖ്യത്തില്‍ വയനാട് ദുരിത ബാധിതര്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച വയനാട് മേപ്പാടി സി.എസ്.ഐ ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന യോഗത്തില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാര്‍ 12 പേര്‍ക്കാണ് സാമ്പത്തിക സഹായം നല്‍കിയത്.

യോഗത്തില്‍ കെ.ബാബു (മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ്) റംല ഹംസ (മേപ്പാടി 6-ാം വാര്‍ഡ് അംഗം) മേപ്പാടി ഹോളി ഇമ്മാനുവേല്‍ സി.എസ്.ഐ ചര്‍ച്ച് വികാരി പി.വി ചെറിയാന്‍, ചൂരമല സെന്റ് സെബാസ്റ്റിയന്‍ പള്ളി വികാരി ഫാദര്‍ ജിബിന്‍ വട്ടുകുളത്തില്‍, നൈറ്റിംഗേല്‍സ് ഓഫ് കുവൈത്ത് മുന്‍ അംഗം ജേൂബി സാബു, വി.ഡി ജോസ് (കെ.വി.വി.ഇ.എസ് വയനാട് വൈസ് പ്രസിഡണ്ട്)) എന്നിവര്‍ സംബന്ധിച്ചു. രഷ്മി ജോണ്‍ പരിപാടി ഏകോപിപ്പിച്ചു. കുവൈത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നഴ്സുമാരുടെ സംഘടനയാണ് നൈറ്റിംഗേല്‍സ് ഓഫ് കുവൈത്ത്.

English Summary:

Relief funds were distributed to the victims of Wayanad under the auspices of the NOK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com