ADVERTISEMENT

അബുദാബി ∙ മലയാളി സമാജത്തിന്റെ ഈ വർഷത്തെ മെറിറ്റ് അവാർഡ് കെപിസിസി വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ വി.ടി. ബൽറാം വിതരണം ചെയ്തു.

പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാർ, കോ ഓർഡിനേഷൻ കമ്മിറ്റി ആക്ടിങ് ചെയർമാൻ എ.എം. അൻസാർ, ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ, വൈസ് പ്രസിഡന്റ് ടി.എം. നിസാർ, ട്രഷറർ യാസിർ അറാഫത്ത്, ഷാജഹാൻ ഹൈദർഅലി, ചിലു സൂസൺ മാത്യു എന്നിവർ പ്രസംഗിച്ചു. 10, 12 ക്ലാസുകളിൽ നിന്ന് വിജയിച്ച 44 വിദ്യാർഥികൾ അവാർഡ് ഏറ്റുവാങ്ങി. മലയാളം മിഷന്റെ കണിക്കൊന്ന സൂര്യകാന്തി പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു.

English Summary:

V T Balram Distributed Malayalee Samajam's Merit Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com