സമൂഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം; കുവൈത്തില്‍ മുന്‍ എം.പിയ്ക്ക് ജാമ്യം
Mail This Article
×
കുവൈത്ത് സിറ്റി ∙ രാജ്യത്തെ ആഭ്യന്തര സാഹചര്യങ്ങളെക്കുറിച്ച് തെറ്റായ പ്രചരണം നടത്തിയെന്ന് ആരോപണം നേരിടുന്ന മുന്‍ എംപി ഷുഐബ് അല്‍ മുവൈസ്രിയ്ക്ക് ജാമ്യം ലഭിച്ചു.1,000 ദിനാര്‍ ജാമ്യത്തില്‍ വിട്ടയക്കാനാണ് ക്രിമിനല്‍ കോടതി ഉത്തരവ്.
ബയോമെട്രിക് വിരലടയാള പ്രക്രിയ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിച്ചത് അടക്കമുള്ള കേസുകളാണുള്ളത്. അല്‍-മുവൈസ്രി രാജ്യത്ത് ഇല്ലാതിരുന്നതിനാല്‍ കേസ് വിധി പറയാനായി നേരത്തെ മാറ്റിവെച്ചിരുന്നു. എന്നാല്‍ രണ്ട് ദിവസം മുൻപ് അദ്ദേഹം രാജ്യത്ത് മടങ്ങിയെത്തിയതോടെ വാദം ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ 25ന് കേസ് വീണ്ടും പരിഗണിക്കും.
English Summary:
Criminal Court Grants Bail to Former Kuwait MP Shuaib Al-Muwaizri
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.