ADVERTISEMENT

ദമാം ∙ സുരക്ഷാ പരിശോധനയ്ക്ക് ഉദ്യോഗസ്ഥനോട് സഹകരിക്കാതെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് പ്രവാസി മലയാളി യുവാവിനെ സൗദിയിൽ നിന്നും നാടുകടത്തി. രണ്ടുമാസങ്ങൾക്ക് മുൻപുണ്ടായ സംഭവത്തെ തുടർന്ന് പൊലീസ് പിടിയിലായിരുന്ന കോഴിക്കോട് സ്വദേശിയാണ് നാടുകടത്തപ്പെട്ടത്. സംശയകരമായ സാഹചര്യത്തിൽ യുവതിക്കൊപ്പം കണ്ടെത്തിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥനോട് മോശമായി പെരുമാറുകയും കൃത്യമായി മറുപടി നൽകുവാനും യുവാവ് തയ്യാറായില്ലെന്നുമാണ് സംഭവത്തെപ്പറ്റി മലയാളി സാമൂഹിക പ്രവർത്തകർ പറയുന്നത്.

ഔദ്യോഗിക കൃത്യ നിർവ്വഹണത്തിന്റെ ഭാഗമായി ഇഖാമ, തൊഴിൽ രേഖകൾ പരിശോധനക്കെത്തുന്ന പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥരോട്  സഹകരിക്കണമെന്നാണ് ബോധവൽക്കരണ സന്ദേശമെന്ന നിലയിൽ സാമൂഹിക പ്രവർത്തകർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ  അറിയിക്കുന്നത്.

പരിശോധനയുടെ ഭാഗമായി എത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥൻമാരുടെ ചോദ്യങ്ങൾക്ക് കൃത്യമായും വ്യക്തതയോടും ഉത്തരങ്ങൾ നൽകാനും ബാധ്യസ്ഥരാണ്.പരിശോധനയ്ക്കും ഉത്തരങ്ങൾ നൽകുന്നതിനും സ്വദേശിയെന്നോ വിദേശിയെന്നോ എന്നുള്ള വ്യത്യാസവുമില്ല എന്നുമാത്രമല്ല മറുപടി നൽകുന്നതിന് പകരം മോശമായി പെരുമാറുന്നത് കുറ്റകരമാണ്. പരിശോധനയുമായി സഹകരിക്കാത്തതിനും പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥരുടെയുമൊക്കെ  ജോലിക്ക് തടസ്സം സൃഷ്ടിക്കുന്ന തരം പെരുമാറ്റമൊക്കെ ശിക്ഷാർഹമാണ്.

ഈ പ്രവാസി മലയാളി യുവാവ് കൃത്യമായ ഉത്തരം നൽകാത്തതിനാൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് മലായളി സാമൂഹിക പ്രവർത്തകരായ ഷാജി വയനാട്, മണിക്കുട്ടൻ പത്മനാഭൻ എന്നിവർ പറഞ്ഞു. സർക്കാർ, പൊലീസ്, സൈന്യം പോലുള്ളവയുടെ ആസ്ഥാന ഇടങ്ങളുടേയും  ഫൊട്ടോഗ്രഫി നിരോധനമുളളയിടങ്ങളിലുമൊക്കെ സെൽഫി എടുക്കുന്നതും  മൊബൈലിൽ  ചിത്രീകരിക്കുന്നതുമൊക്കെ കുറ്റകരമാണെന്നതും പ്രവാസികൾ ശ്രദ്ധിക്കേണ്ടതാണെന്നും ഷാജി പറയുന്നു.

English Summary:

Malayali youth who obstructed law enforcement has been deported from Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com