പ്രവാസി വെല്‍ഫെയര്‍ ദേശീയ ദിനാഘോഷവും ആദരവും
Mail This Article
ദോഹ ∙ പ്രവാസി വെല്‍ഫെയര്‍ ദേശീയ ദിനാഘോഷവും ആദരവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. സ്വദേശികളെയും വിദേശികളെയും ഒരേ പോലെ പരിഗണിക്കുകയും അവരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുകയും രാജ്യാന്തര വിഷയങ്ങളില്‍ ധീരമായ നിലപാടെടുക്കുകയും ചെയ്യുന്ന ഖത്തറില്‍ പ്രവാസ ജീവിതം നയിക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഐ.സി.ബി.എഫ് ദിനാഘോഷത്തിന്റെ ഭാഗമായി സാമൂഹിക പ്രവർത്തകർക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനര്‍ഹനായ പ്രവാസി വെല്‍ഫെയര്‍ റീപാട്രിയേഷന്‍ വിങ്ങ് അംഗം റഷാദ് പള്ളിക്കണ്ടിയെ ചടങ്ങില്‍ ആദരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മജീദലി, അനീസ് മാള, ജനറല്‍ സെക്രട്ടറിമാരായ ഷാഫി മൂഴിക്കല്‍, താസീന്‍ അമീന്‍, സര്‍വീസ്സ് കാര്‍ണിവല്‍ സംഘാടക സമിതിയംഗങ്ങളായ നജീം കൊല്ലം, അമീന്‍ അന്നാര, ഫഹദ് മലപ്പുറം, ആരിഫ് വടകര, സൈനുദ്ദിന്‍ ചെറുവണ്ണൂര്‍, ഫായിസ് തലശ്ശേരി, ഭവ്യ തിരുവനന്തപുരം, അബ്ദുല്‍ വാഹദ്, അഫീഫ ഹുസ്ന, ഷറീന്‍ അഹമ്മദ്, സഹല തുടങ്ങിയവര്‍ സംസാരിച്ചു.