ADVERTISEMENT

അബുദാബി ∙ ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന ബഹുമതി തുടർച്ചയായ നാലാം വർഷവും യുഎഇ പാസ്പോർട്ട് നിലനിർത്തി. യുഎഇ പാസ്പോർട്ട് ഉടമയ്ക്ക് ലോകത്തെ 133 രാജ്യങ്ങളിലേക്ക് വീസയില്ലാതെയും 47 രാജ്യങ്ങളിലേക്ക് വീസ ഓൺ അറൈവലോടെയും യാത്ര ചെയ്യാം.

ഇതോടെ സ്വദേശികൾക്ക് മുൻകൂട്ടി വീസയെടുക്കാതെ 180 രാജ്യങ്ങൾ സന്ദർശിക്കാനും സൗകര്യമായി. 18 രാജ്യങ്ങൾക്കു മാത്രമേ മുൻകൂട്ടി വീസ എടുക്കേണ്ടതുള്ളൂ. പാസ്പോർട്ട് സൂചികയിൽ 180 പോയിന്റുകൾ നേടിയാണ് യുഎഇ ഒന്നാം സ്ഥാനം നിലനിർത്തിയത്. സ്പെയിൻ പാസ്പോർട്ട് (179) ആണ് രണ്ടാം സ്ഥാനത്ത്. സ്പാനിഷ് പൗരന്മാർക്ക് വീസയില്ലാതെ 134 രാജ്യങ്ങളിലേക്കു യാത്ര ചെയ്യാം.

45 രാജ്യങ്ങളിൽ വീസ ഓൺ അറൈവൽ നേടാമെങ്കിലും 19 രാജ്യങ്ങളിലേക്ക് മുൻകൂർ വീസ എടുക്കണം. 178 പോയിന്റുമായി ഫ്രാൻസ് പാസ്പോർട്ട് ആണ് മൂന്നാം സ്ഥാനത്ത്.  35 പോയിന്റ് മെച്ചപ്പെടുത്തി കൊസോവോ പാസ്പോർട്ട് ശക്തമായ പ്രകടനം കാഴ്ചവച്ചു. യുകെ, യുഎസ് എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടുകൾ റാങ്കിങിൽ ഇടിവ് നേരിട്ട് യഥാക്രമം 32, 38 സ്ഥാനത്തെത്തി. ചൈനീസ് പാസ്പോർട്ട് 110ാം സ്ഥാനത്താണ്.

English Summary:

UAE Passport Ranked World's Strongest for Fourth Consecutive Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com