യൂത്ത് ഫോറം ഫിറ്റ്നസ് ചലഞ്ച്: വിജയികളെ അനുമോദിച്ചു
Mail This Article
ദോഹ ∙ യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച ഫിറ്റ്നസ് ചലഞ്ചിലെ വിജയികളെ അനുമോദിച്ചു. "സ്ട്രോങ്ങ് ഹാർട്സ്, ബ്രൈറ്റ് ഫ്യൂച്ചർ, ഇൻസ്പയറിങ് യൂത്ത്" എന്ന പ്രമേയത്തിലാണ് ചലഞ്ച് സംഘടിപ്പിച്ചത്.
നസീം ഹെൽത്ത് കെയറുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. സി-റിങ് റോഡിലെ നസീം ഹെൽത്ത് കെയർ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങ് യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ ഉദ്ഘാടനം ചെയ്തു.നസീം ഹെൽത്ത് കെയർ അസിസ്റ്റന്റ് ജനറൽ മാനേജർ ഇർഷാദ്, മാർക്കറ്റിങ് മാനേജർ സന്ദീപ് ജി. വാര്യർ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
700 -ലധികം പേർ പങ്കെടുത്ത ക്യാംപെയ്നിന്റെ ഭാഗമായി നടന്ന സ്റ്റെപ് ചലഞ്ചിൽ 5 ലക്ഷം ചുവടുകൾ പൂർത്തിയാക്കിയ 73 പേരെ ആദരിച്ചു. ആദ്യസ്ഥാനങ്ങളിൽ എത്തിയ 10 പേർക്ക് പ്രത്യേക സമ്മാനങ്ങളും നൽകി. ഖത്തറിലെ ഇന്ത്യക്കാരായ യുവജനങ്ങൾക്കായി നടത്തിയ ക്യാംപെയ്നിൽ നിത്യ ജീവിതത്തിലെ വ്യായാമങ്ങൾ, നടത്തം, ആരോഗ്യ പരിപാലനം, സ്റ്റെപ് ചലഞ്ച്, ജീവിത ശൈലീ രോഗങ്ങളെ സംബന്ധിച്ച ബോധവൽക്കരണം, മെഡിക്കൽ ക്യാംപ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
ചടങ്ങിൽ നസീം ഹെൽത്ത് കെയർ മാർക്കറ്റിങ് മാനേജർ സന്ദീപ് ജി വാര്യർ, യൂത്ത് ഫോറം ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു. യൂത്ത് ഫോറം ഹെൽത്ത് ആൻഡ് സ്പോർട്സ് കൺവീനർ അഹമ്മദ് അൻവർ, സെക്രട്ടറിമാരായ അബ്ദുൽ ശുക്കൂർ, ആസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.