എഐ ക്യാമറകൾ സജീവം; നാല് ദിവസത്തിനിടെ രേഖപ്പെടുത്തിയത് 4,000ത്തിലധികം ലംഘനങ്ങൾ
Mail This Article
×
കുവൈത്ത്‌സിറ്റി ∙ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ഉപയോഗിച്ച് 4 ദിവസത്തിനിടെ രേഖപ്പെടുത്തിയത് 4,122 ട്രാഫിക് ലംഘനങ്ങള്‍ . ഈ മാസം 12 മുതല്‍ 15 വരെയുള്ള കണക്കാണിത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്ന ലംഘനങ്ങളാണിതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഓട്ടോമേറ്റഡ് നിരീക്ഷണ ക്യാമറകളിലൂടെ കണ്ടെത്തിയതാണ് രണ്ടു ലംഘനങ്ങളും. സുരക്ഷിതമായ റോഡ് യാത്ര ഉറപ്പാക്കുന്നതിന് ഗതാഗത ചട്ടങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
English Summary:
AI Cameras Detect 4122 Traffic Violations in 4 Days in Kuwait
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.