ഇന്ത്യൻ സ്കൂൾ വാർഷിക സാംസ്കാരിക മേള സമാപിച്ചു
Mail This Article
മനാമ ∙ ഇന്ത്യൻ സ്കൂൾ വാർഷിക സാംസ്കാരിക മേള ഇസ ടൗൺ ക്യാംപസിൽ സമാപിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ വൻ ജനാവലിയാണ് ഫെയർ ആസ്വദിക്കാൻ ഒഴുകിയെത്തിയത്. ഇന്ത്യൻ സ്കൂളും വിശാലമായ സമൂഹവും തമ്മിലുള്ള മികച്ച സഹകരണത്തിന്‍റെ നേർസാക്ഷ്യമായിരുന്നു മേളയിലെ സന്ദർശകർ. വൈവിധ്യവും കലാപരവുമായ കഴിവുകൾ ഉയർത്തിക്കാട്ടുന്ന പ്രകടനങ്ങൾ, പ്രദർശനങ്ങൾ, വിനോദ പരിപാടികൾ എന്നിവയും പ്രദർശനത്തോടനുബന്ധിച്ച് നടന്നു.
ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മേള ഉദ്ഘാടനം ചെയ്തു. തൊഴിൽ മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി അഹമ്മദ് അൽ ഹൈക്കി, പ്രൈവറ്റ് എജ്യുക്കേഷൻ ഡയറക്ടർ ലുൽവ ഗസ്സൻ അൽ മുഹന്ന, വിദ്യാഭ്യാസ മന്ത്രാലയം റിസ്ക് അസസ്മെന്‍റ് ആൻഡ് ലീഗൽ അഫയേഴ്സ് ഡയറക്ടർ റീം അബോധ് അൽ സനായി, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ക്യാപ്റ്റൻ ഖുലൂദ് യഹ്യ ഇബ്രാഹിം, ലഫ്റ്റനന്‍റ് ജനറൽ ശൈഖ് അഹമ്മദ് അൽ ഖലീഫ, ഖത്തർ എൻജിനീയറിങ് ലബോറട്ടറീസ് ചെയർമാനും ജനറൽ മാനേജരുമായ കെ.ജി. ബാബുരാജൻ, അമാദ് ബൈദ് ഇലക്ട്രിക്കൽ മാനേജിങ് ഡയറക്ടർ പമ്പാവാസൻ നായർ, ഐസിആർഎഫ്. ചെയർമാൻ അഡ്വ. വി.കെ. തോമസ്, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, സ്റ്റാർ വിഷൻ ഇവന്‍റ്സ് ചെയർമാൻ സേതുരാജ് കടയ്ക്കൽ, സ്കൂൾ വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസിസ്റ്റന്‍റ് സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ മിഥുൻ മോഹൻ (പ്രോജക്ട് ആൻഡ് മെയിന്‍റനൻസ്), ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല (ഗതാഗതം), പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, മേളയുടെ സംഘാടക സമിതി ജനറൽ കൺവീനർ വിപിൻ കുമാർ എന്നിവർ സംബന്ധിച്ചു.
ആദ്യദിനത്തിൽ പിന്നണി ഗായകൻ വിനീത് ശ്രീനിവാസൻ നയിച്ച ഗാനമേളയും രണ്ടാം ദിനത്തിൽ ഉത്തരേന്ത്യൻ ഗായിക ടിയ കർ നയിച്ച സംഗീത മേളയുമായിരുന്നു മേളയിലെ ആകർഷണം.
ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയ ജനങ്ങൾ സാംസ്കാരിക പ്രദർശനങ്ങളിലും മുഖ്യ വേദിയിലെ ഗാനമേളയിലും മുഴുകിയപ്പോൾ കുട്ടികൾ സ്റ്റാളുകളിലെ ഗെയിമുകളിലും ഓഡിറ്റോറിയത്തിൽ ഒരുക്കിയ വിനോദങ്ങളിലും മേള ആസ്വദിച്ചു. മേളയെ ഒരു ആസ്വാദ്യകരമായ അനുഭവമാക്കി മാറ്റുന്നതിൽ സമൂഹത്തിന്‍റെ പങ്കാളിത്തം ഉണ്ടായതിൽ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സംഘാടക സമിതി ജനറൽ കൺവീനർ വിപിൻ കുമാർ എന്നിവർ നന്ദി രേഖപ്പെടുത്തി