ADVERTISEMENT

ദുബായ് ∙ കണ്ണിനും കാതിനും മനസ്സിനും അത്യുഗ്രൻ പുതുവർഷ വിരുന്നൊരുക്കി ഗ്ലോബൽ വില്ലേജ്. നൃ‍ത്ത, സംഗീത, സാഹസിക പ്രകടനങ്ങൾ മണ്ണിൽ പ്രകമ്പനം തീർക്കുമ്പോൾ വിണ്ണിൽ, നിറങ്ങളും വെളിച്ചങ്ങളും പൂക്കളം തീർക്കുന്ന വെടിക്കെട്ട്. 31ന് തുടങ്ങുന്ന ആഘോഷം പുതുവർഷം പുലരുവോളം തുടരും. പതിവു പോലെ 7 രാജ്യങ്ങളിലെ പുതുവർഷ ആഘോഷങ്ങളാണ് ഗ്ലോബൽ വില്ലേജിൽ നടക്കുക. 

കുടുംബങ്ങൾക്കും സ്ത്രീകൾക്കും ജോഡികൾക്കുമായി പുതുവർഷ ആഘോഷങ്ങൾ പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു. പ്രധാന വേദിയിൽ, ഡിജെ ഷോയാണ് പ്രധാന ആകർഷണം. കലാപരിപാടികളും വെടിക്കെട്ടും ആസ്വദിക്കാൻ എൻട്രി ടിക്കറ്റ് മാത്രം എടുത്താൽ മതിയാകും. രാത്രി 8 മുതൽ വെടിക്കെട്ടിനു തുടക്കമാകും. 

9, 10, 10.30, 11, 12, 1 എന്നീ സമയങ്ങളിൽ തുടർ വെടിക്കെട്ടുകൾ നടക്കും. വിവിധ രാജ്യങ്ങളിലെ പുതുവർഷ ആഘോഷമാണ് ഈ സമയം ഗ്ലോബൽ വില്ലേജിൽ നടക്കുക. ‌പുതിയ വർഷം മനസ്സിനൊപ്പം വയറും നിറയ്ക്കാം. 250 ഭക്ഷണ സ്ഥാപനങ്ങളാണ് ഗ്ലോബൽ വില്ലേജിലുള്ളത്. പുതുവർഷ മെനുവും ഇവിടെ തയാറാണ്. 30 ലോക രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾ വാങ്ങി വർഷാവസാന, വർഷാരംഭ ഷോപ്പിങ്ങും നടത്താം. 

ഡ്രാഗൺ ലേക്കിൽ സൗണ്ട് ആൻഡ് ലൈറ്റ് ഷോ ഓരോ അരമണിക്കൂറിലും നടക്കും. ഗ്ലോബൽ വില്ലേജിന്റെ ഗേറ്റുകൾ വൈകുന്നേരം 4 മുതൽ. പുലർച്ചെ 3 വരെ തുറക്കും.  

English Summary:

New Year Celebration in Dubai Global Village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com