മസ്കത്തിൽ പാറക്കെട്ടിന് മുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് ഗുരുതര പരുക്ക്
Mail This Article
×
മസ്‌കത്ത് ∙ മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്ത് വിലായത്തില്‍ പാറക്കെട്ടിന് മുകളില്‍ നിന്ന് വീണ് സ്വദേശിക്ക് ഗുരുതര പരുക്കേറ്റു. ഫിന്‍സ് പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം.
സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി രക്ഷാപ്രവര്‍ത്തകര്‍ എത്തി പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. സാരമായി പരുക്കേറ്റ ഇയാള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കിവരികയാണ്.
English Summary:
Oman Man in critical condition after falling from cliff in Fins area in Quriyat
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.