റിയാദ് സീസൺ സ്‌നൂക്കർ ചാംപ്യൻഷിപ്പിൽ വിജയം സ്വന്തമാക്കി മാർക്ക് അലൻ
Mail This Article
×
റിയാദ് ∙ റിയാദ് സീസൺ സ്‌നൂക്കർ ചാംപ്യൻഷിപ്പിൽ വടക്കൻ ഐറിഷ് താരം മാർക്ക് അലൻ കിരീടം നിലനിർത്തി. അവസാന മത്സരത്തിൽ ബെൽജിയൻ താരം ലൂക്കാ ബ്രെസലിനെ 5-1നാണ് പരാജയപ്പെടുത്തിയത്.
ടൂർണമെന്റിലുടനീളം അസാധാരണമായ പ്രകടനമാണ് അലൻ നടത്തിയത്. സെമി ഫൈനലിൽ ഇംഗ്ലിഷ് ഇതിഹാസ താരം റോണി ഒ സള്ളിവനെ 4-2 ന് പരാജയപ്പെടുത്തി. സെമിയിൽ വെൽഷ് താരം മാർക്ക് വില്യംസിനെ 4-2ന് തോൽപിച്ച് ബ്രെസൽ അസാധാരണ പ്രകടനം കാഴ്ചവച്ചു.
English Summary:
Riyadh Season Snooker Championship: Mark Allen claims victory at Riyadh Season Snooker Championship
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.