യുഎഇയിൽ അസ്ഥിര കാലാവസ്ഥ വ്യാഴം വരെ; മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
Mail This Article
×
അബുദാബി ∙ യുഎഇയിൽ തെക്കുകിഴക്കു ഭാഗത്തുനിന്നുള്ള ഉപരിതല ന്യൂനമർദം മൂലമുള്ള അസ്ഥിര കാലാവസ്ഥ വ്യാഴം വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം മേഘാവൃതമായിരിക്കുമെന്നും കൂടുതൽ തണുപ്പ് അനുഭവപ്പെടുമെന്നും അധികൃതർ പറഞ്ഞു.
തീരപ്രദേശത്തും വടക്കുകിഴക്കൻ പ്രദേശങ്ങളിലും ഇടവിട്ടുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു പ്രദേശങ്ങളിൽ പൊടിപടലങ്ങൾ നിറയുമെന്നും അധികൃതർ അറിയിച്ചു. ആസ്മ ഉൾപ്പെടെയുള്ള അലർജികളുള്ളവർ പുറത്തിറങ്ങുമ്പോൾ ചെവിയും മൂക്കും മറയ്ക്കണം.
English Summary:
UAE rains: Unstable weather conditions expected across country until Thursday
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.