ADVERTISEMENT

അബുദാബി ∙ അലൈനിലെ വനിതാ സംഘടനയായ ഇന്ത്യൻ മഹിളാ അസോസിയേഷന്റെ (ഇമ) നേതൃത്വത്തിൽ നടക്കുന്ന ക്രിസ്മസ് കാരളിന് വൻ സ്വീകാര്യത. ക്ഷണിക്കപെടുന്നവരുടെ വീടുകൾ മാത്രം സന്ദർശിക്കുന്ന ഈ കാരൾ സംഘത്തെ നയിക്കുന്നത് സ്ത്രീകളും കൂട്ടികളും മാത്രമാണ്.

തകർത്താടുന്ന ക്രിസ്മസ് ഫാദർ കൈ നിറയെ സമ്മാനങ്ങളുമായി ആണ് ഓരോ വീട്ടിലെയും കുട്ടികളെ വരവേൽക്കുന്നത്. അലൈൻ ഇൻകാസിന്റെ വനിതാ പ്രവർത്തകരുടെ സംഘടനയായ ഇമ വ്യത്യസ്തമായ ഒട്ടനവധി സാമൂഹിക സാംസ്കാരിക പരിപാടികളുമായി കുറഞ്ഞ കാലയളവിൽ തന്നെ അലൈനിൽ ജന ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.

ഇമയുടെ പ്രസിഡന്റ് ബിജിലി അനീഷ് സെക്രട്ടറി ഫൈജി സമീർ ,എക്സിക്യൂട്ടീവ് അംഗം ദീപ പറയത്തു ‌എന്നിവർ ഈ കാരൾ സംഘത്തെ അനുഗമിച്ചു ആവശ്യമായ നിർദേശങ്ങളും ക്രമീകരണങ്ങളും ചെയ്തു വരുന്നു. കൂടുതൽ വിവരങ്ങൾക്ക്–ബിജിലി: 971 56 302 6215

English Summary:

Christmas carol led by Ima was well received

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com