ഭക്തി സാന്ദ്രമായി തിരുപ്പിറവി ആഘോഷിച്ചു
Mail This Article
×
കുവൈത്ത് സിറ്റി ∙ മാനവ കുലത്തിന്റെ രക്ഷ സുസാധ്യമാക്കുവാനായി ഈ ഭൂമിയിലേക്കവതരിച്ച ഉണ്ണി യേശുവിന്റെ തിരുപ്പിറവിയുടെ ഓർമ പുതുക്കി, മലങ്കര റൈറ്റ് മൂവ്മെന്റ് ഭക്തി സാന്ദ്രമായി ക്രിസ്മസ് ആഘോഷിച്ചു.
ഇന്ന്, ബുധനാഴ്ച വെളുപ്പിന് 3 മണിക്ക് കുവൈത്ത് സിറ്റി ഹോളി ഫാമിലി കോ-കത്തീഡ്രൽ ദേവാലയത്തിൽ ക്രിസ്മസ് ശുശ്രൂഷകൾ ആരംഭിക്കുകയും തുടർന്ന് നടന്ന വിശുദ്ധ കുർബാനയോടു കൂടി തിരുപ്പിറവി ആഘോഷങ്ങൾ സമാപിക്കുകയും ചെയ്തു. കെഎംആർഎം ആല്മീയ ഉപദേഷ്ടാവ് റവ.ഡോ.തോമസ് കാഞ്ഞിരമുകളിൽ ശുശ്രൂഷകൾക്കു നേതൃത്വം നൽകി.
English Summary:
Kuwait Malankara Rite Movement Christmas Celebration
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.