പൃഥ്വിരാജിന് മുന്നിൽ പ്രത്യക്ഷപ്പെട്ട മരുപ്പച്ച പോലൊരു ദേശം; സഞ്ചാരികളെ ആകർഷിച്ച് ബോദ്രാൻ തടാകം
Mail This Article
റിയാദ് ∙ സന്ദർശകരെ ആകർഷിച്ച് റിയാദിലെ ബോദ്രാൻ തടാകം. റിയാദിൽനിന്ന് 170 കിലോമീറ്റർ അകലെ അല്‍മിഷാഷിന് തെക്കും ശഖ്‌റാ ഗവര്‍ണറേറ്റിലെ അല്‍ഖ സബിന് തെക്കുപടിഞ്ഞാറുമായാണ് ബ്രോദാന്‍ തടാകം സ്ഥിതി ചെയ്യുന്നത്.
ആടുജീവിതം എന്ന സിനിമയിൽ മരുഭൂമിയിൽ വഴിതെറ്റി അലഞ്ഞു നടക്കുന്ന പൃഥ്വിരാജിന്റെ കഥാപാത്രത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുന്ന മരുപ്പച്ച പോലൊരു ദേശമാണിത്. നിറയെ മീനുകളാണ് ഇവിടെ. പക്ഷികൾ കൊത്തിക്കൊണ്ടുവന്നിട്ട മീനുകൾ വരെയുണ്ട് ഇവിടെ.
സ്വര്‍ണ വര്‍ണത്തിലുള്ള മണല്‍പരപ്പിൽ ഈത്തപ്പനകൾക്കടുത്താണ് ബ്രോദാന്‍ ഉദ്യാനം. അതിമനോഹരമായ പെയിന്റിങ് പോലെയാണിത്. മരുഭൂമിയിലെ സംഗീതവും ആസ്വദിക്കാം ഇവിടെ. കാറ്റ് മണൽകൂനകളിലും വെള്ളത്തിലും തട്ടി അലയടിക്കുമ്പോഴുണ്ടാകുന്ന താളമാണിത്.
അതിമനോഹരമായ ഭൂപ്രകൃതിയുടെ അനവധി ചിത്രങ്ങള്‍ സൗദി ഫൊട്ടോഗ്രഫര്‍ മുഹമ്മദ് അല്‍തവീല്‍ തന്റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്തിട്ടുണ്ട്. വര്‍ഷം മുഴുവന്‍ വെള്ളം നിറഞ്ഞുനില്‍ക്കുന്നു എന്നതാണ് ഈ പ്രദേശത്തിന്റെ മറ്റൊരു പ്രത്യേകത.