ADVERTISEMENT

മസ്‌കത്ത്∙ ഒമാനിലെ സ്കൂൾ വിദ്യാർഥികൾക്ക് ഇന്ന് വീട്ടിലിരുന്ന് ഓൺലൈൻ ആയി പഠിക്കാം. രാജ്യത്തുടനീളം മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്തെ സ്കൂളുകൾക്ക് ഇന്നത്തെ പഠനം ഓൺലൈനിൽ ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. 

മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്ത്, തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ബര്‍ക, മുസന്ന വിലായത്തുകളിലും വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ഖാബൂറ, സുവൈഖ് വിലായത്തുകളിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് ഓൺലൈൻ പഠനം അനുവദിച്ചിരിക്കുന്നത്. 

അതേസമയം, ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ ഭാഗികമായി മഴ ലഭിച്ചു. ലിവ, സുഹാര്‍, അവാബി, റുസ്താഖ്, ബിദ്ബിദ്, ഖസബ്, ശിനാസ് വിലായത്തുകളില്‍ ഇന്നലെ മഴ പെയ്തു. ഇന്നും മഴ തുടരുമെന്നും കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരമാലകള്‍ ഉയരാന്‍ സാധ്യത ഉള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 

English Summary:

Schools In Oman Will Conduct Online Classes Today Due To Heavey Rain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com