ADVERTISEMENT

മസ്‌കത്ത് ∙ മലയാളത്തിന്റെ മണ്ണിനോടും ഭാഷയോടും ഇഴുകിച്ചേര്‍ന്ന് കലാ പ്രതിബദ്ധതയോടെയുള്ള നോവലുകള്‍, കഥകള്‍, തിരക്കഥകള്‍, സിനിമകള്‍ എന്നിവയിലൂടെ ഇതിഹാസങ്ങളെ തൊട്ടുണര്‍ത്തുകയും അനന്യമായ  രചനാശൈലി രൂപപ്പെടുത്തുകയും സാഹിത്യത്തിന്റെ ജ്ഞാനപീഠം കയറി മലയാള ചലച്ചിത്രലോകത്തിനും സാഹിത്യത്തിനും അവിസ്മരണീയ സംഭാവനകള്‍ നല്‍കിയ എഴുത്തുകാരനായിരുന്നു എം.ടി. വാസുദേവന്‍ നായര്‍ എന്ന് പ്രവാസി സംഘടനയായ കൈരളി ഒമാൻ അനുശോചിച്ചു. 

മലയാള സാഹിത്യത്തിനും ചലച്ചിത്രത്തിനും സമാനതകളില്ലാത്ത ഒട്ടനവധി സംഭാവനകള്‍ നല്‍കിയ, ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയങ്ങളില്‍ ഒളിമങ്ങാത്ത ഓര്‍മയായി ജ്വലിച്ചു നില്‍ക്കുന്ന എം.ടിയുടെ ജീവിതവും സൃഷ്ടികളും  നമ്മുടെ സംസ്‌കാരത്തിന്റെയും സാഹിത്യത്തിന്റെയും അനശ്വര ചരിത്രമായെന്നും കൈരളി ഒമാൻ കൂട്ടിച്ചേർത്തു. 

പുരോഗമന പ്രത്യയശാസ്ത്രങ്ങള്‍ മുറുകെപ്പിടിച്ച് കേരളത്തില്‍ മതനിരപേക്ഷ സാംസ്‌കാരിക മണ്ഡലം വാര്‍ത്തെടുക്കുന്നതില്‍ എം.ടി വഹിച്ച പങ്ക് നിര്‍ണായകമാണ്. എം.ടിയുടെ വേര്‍പാടില്‍ കുടുംബാംഗങ്ങള്‍ക്കും സാംസ്‌കാരിക ലോകത്തിനുമൊപ്പം കൈരളി ഒമാന്‍ പങ്ക് ചേരുന്നതായി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

English Summary:

Kairali Oman Condolence on the Demise of MT Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com