രാവിലെ അപ്പവും സ്റ്റൂവും, ഉച്ചയ്ക്ക് അവിയലും തോരനും കൂട്ടി നല്ല നാടൻ ഊണ്, തട്ടുകട സ്റ്റൈൽ പുട്ടും തട്ടാം; ഷാർജയിൽ ഹിറ്റാണ് ഈ കേരള റസ്റ്ററന്റുകൾ
Mail This Article
ദുബായ് ∙ യുഎഇയുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജ, ഭക്ഷണ പ്രേമികളുടെ വയറും മനസ്സും നിറയ്ക്കുന്ന വ്യത്യസ്ത വിഭവങ്ങളാൽ സമ്പന്നമാണ്. ഷാർജയിലെ കേരള റസ്റ്ററന്റുകൾ നാട്ടിലെ വിഭവസമൃദ്ധവും രുചികരവുമായ വിഭവങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരുടെ നിധിയാണ്. ഈ നാടൻ രുചികളെല്ലാം നിങ്ങൾക്കരികിൽ എത്തിക്കാൻ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ നൂണ്‍ ഫുഡുണ്ട്. കേരളത്തിന്റെ തനത് രുചി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഷാർജയിലെ ചില കേരള റസ്റ്ററന്റുകൾ പരിചയപ്പെടാം. നാടുവിട്ട് പ്രവാസലോകത്തെത്തിയ മലയാളികൾക്ക് അവരുടെ രുചികളെല്ലാം ഈ റസ്റ്ററന്റുകളിൽ നിന്ന് ലഭിക്കും.
1. നിള റസ്റ്ററന്റ്
ഷാർജയിലെ മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണ കേന്ദ്രമാണ് നിള റസ്റ്ററന്റ്. ചോറും മീൻകറിയും കഴിക്കാൻ തോന്നുമ്പോൾ മലയാളികളും ഭക്ഷണ പ്രേമികളും നിളയിലെത്തും. അപ്പവും നാടൻ സ്റ്റ്യൂവും തുടങ്ങി വിവിധ തരം രുചികൾ ഇവിടെത്തിയാൽ ആസ്വദിക്കാം. സീഫുഡ് പ്രേമികളുടെ ഇഷ്ട കേന്ദ്രമെന്ന ഖ്യാതിയും നിള ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
2. ഗ്രീൻഹൗസ് റസ്റ്ററന്റ്
ഭക്ഷണം മാത്രമല്ല അത് ആസ്വദിക്കാൻ സാധിക്കുന്ന അന്തരീക്ഷം കൂടി ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ഇടമാണ് ഷാർജയിലെ ഗ്രീൻഹൗസ് റസ്റ്ററന്റ്. പരിസ്ഥിതി സൗഹൃദമായ ശാന്തമായൊരു റസ്റ്ററന്റ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മലബാർ പൊറോട്ടയും ബീഫ് ഫ്രൈയും ഒപ്പം ബിരിയാണിയുമാണ് ഗ്രീൻഹൗസ് റസ്റ്ററന്റിലെ താരങ്ങൾ. അവിയൽ, തോരൻ തുടങ്ങിയ കേരള സ്പെഷൽ വെജിറ്റേറിയൻ വിഭവങ്ങളും ഗ്രീൻഹൗസിൽ വന്നാൽ ആസ്വദിക്കാം.
3. ഹോംടൗൺ റസ്റ്ററന്റ്
പേരിനോട് നീതി പുലർത്തുന്ന റസ്റ്ററന്റാണ് ഷാർജയിലെ ഹോംടൗൺ റസ്റ്ററന്റ്. കഴിക്കുന്ന ഓരോ ഭക്ഷണത്തിലും രുചിയും ഒപ്പം ഗൃഹാതുരത്വവും നൽകുന്ന റസ്റ്ററന്റ്. നല്ല എരിവുള്ള മീൻ കറി, പൊറോട്ട, ബീഫ് കറി തുടങ്ങി നാട്ടിലെ രുചികൾ ആസ്വദിക്കാൻ നേരെ ഹോംടൗൺ റസ്റ്ററന്റിലേക്കെത്താം. പഴംപൊരി, ചിക്കൻ അല്ലെങ്കിൽ മീൻ കട്ലറ്റുകൾ തുടങ്ങിയ നാടൻ പലഹാരങ്ങളും ഹോംടൗൺ റസ്റ്ററന്റിനെ മാത്രം പ്രത്യേകതയാണ്. ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ
4. ഉമ്മച്ചീടെ അടുക്കള
കേരളത്തിലെ ഗ്രാമീണ അടുക്കളയിലെ സ്വാദ് ഷാർജയിലേക്ക് എത്തിക്കുകയാണ് ഉമ്മച്ചീടെ അടുക്കള (അമ്മയുടെ അടുക്കള). ഹോംസ്റ്റൈൽ ഭക്ഷണം ആഗ്രഹിക്കുന്നവർക്കും ആസ്വദിക്കുന്നവർക്കും ഉമ്മച്ചീടെ അടുക്കളയിലേക്ക് സ്വാഗതം. മീൻക്കറി, കപ്പ (മരച്ചീനി), എന്നിവയുൾപ്പെടെ പരമ്പരാഗത കേരളീയ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വിഭവങ്ങളാണ് ഉമ്മച്ചീടെ അടുക്കളയിലെ രുചി വൈവിദ്യം. പ്രഭാതഭക്ഷണമായി ദോശ, ഇഡ്‌ലി, ചട്ണി സാമ്പാർ തുടങ്ങിയ വിഭവങ്ങളും റസ്റ്ററന്റ് ഒരുക്കുന്നു.
5. പത്തായം റസ്റ്ററന്റ്
വെജിറ്റേറിയൻ ഭക്ഷണം ആസ്വദിക്കുന്നവർക്കുള്ള ഏറ്റവും മികച്ച സ്ഥലമാണ് പത്തായം റസ്റ്ററന്റ്. ആരോഗ്യകരമായ സസ്യാഹാരത്തിന് പേരുകേട്ട റസ്റ്ററന്റിൽ പരമ്പരാഗത കേരളീയ വിഭവങ്ങളായ അവിയൽ, സാമ്പാർ, പായസം എന്നിവ ലഭിക്കും. പത്തായത്തിലെ താരം സദ്യയാണ്. കൊതിയൂറും പായസത്തിനൊപ്പം വിളമ്പുന്ന പത്തായം റസ്റ്ററന്റിലെ സദ്യ ഭക്ഷണപ്രേമികളെ മാടിവിളിക്കും.
6. രാജാസ് പുട്ടുകട
കേരളത്തിലെ തട്ടുകടകളിലെ രുചി ഷാർജയിൽ ആസ്വദിക്കണമെങ്കിൽ രാജാസ് പുട്ടുകടയിലെത്തണം. പുട്ടിനൊപ്പം കടല കറിയും അല്ലെങ്കിൽ നാടൻ ബീഫ് ഫ്രൈയും ഷാർജയിൽ വിളമ്പുകയാണ് രാജാസ് പുട്ടുകട. കേരളത്തിലെ തട്ടുകടകളുടെ യഥാർത്ഥ രുചി ഷാർജയുടെ ഹൃദയത്തിലേക്ക് കൊണ്ടുവരുകയാണ് രാജാസ് പുട്ടുകട.
7. അമ്മാച്ചി പ്ലാവ് - ഡെലീഷസിലി കേരളം
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചോറും കറികളും ഷാർജയിൽ ആസ്വദിക്കണമെങ്കിൽ അമ്മാച്ചി പ്ലാവിലേക്കെത്താം. കേരള ബിരിയാണി മുതൽ സാവധാനം പാകം ചെയ്യുന്ന ചിക്കൻ, മട്ടൺ കറികൾ വരെ, അമ്മച്ചി പ്ലാവിലെ സ്പെഷൻ വിഭവങ്ങളിൽ ഉൾപ്പെടുന്നു. എന്നും വ്യത്യസ്ത തരം സീഫുഡുകൾ ആസ്വദിക്കാൻ അമ്മാച്ചി പ്ലാവ് തിരഞ്ഞെടുക്കാം.
8. സസ്യ പ്യുവർ വെജ് റസ്റ്ററന്റ്
കേരളത്തിലെ സമ്പന്നമായ വെജിറ്റേറിയൻ വിഭവങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് സസ്യ പ്യുവർ വെജ് റസ്റ്ററന്റ് തിരഞ്ഞെടുക്കാം. കേരളത്തിന്റെ തനതായ രുചിക്കൂട്ടുകൾ ഇവിടം വാഗ്ദാനം ചെയ്യുന്നു. തോരൻ, കൂട്ടുകറി, ഇടിയപ്പവും സ്റ്റ്യൂവും തുടങ്ങിയ വിഭവങ്ങൾ എല്ലാം ഏറെ രുചിയോടെ നിങ്ങൾക്ക് മുന്നിലെത്തും.
9. തലശ്ശേരി റസ്റ്ററന്റ്
വ്യത്യസ്‌തമായ ഭക്ഷണവിഭവങ്ങൾക്ക് പേരുകേട്ട കേരളത്തിലെ പ്രശസ്തമായ തലശ്ശേരി പട്ടണത്തിന്റെ രുചികളറിയാൻ ഷാർജയിലുണ്ട് തലശ്ശേരി റസ്റ്ററന്റ്. മലബാരിലെ രുചികൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ റസ്റ്ററന്റ് അനുയോജ്യമാണ്. തലശ്ശേരി ബിരിയാണിയും ഫിഷ് ഫ്രൈയും കേരള ചെമ്മീനും ഇവിടെ നിന്നും ആസ്വദിക്കാൻ മറക്കരുത്.
10. ബിരിയാണി കട
എല്ലാ ബിരിയാണി പ്രേമികളും, ഷാർജയിൽ തീർച്ചയായും സന്ദർശിക്കേണ്ട ഇടമാണ് ബിരിയാണി കട. കേരളത്തിലെ തന്നെ പല രുചിയിലുള്ള ബിരിയാണികളെല്ലാം ഒരു കുടകീഴിലെന്നപോലെ ഇവിടുണ്ട്. പൊറോട്ട, ബീഫ് ഫ്രൈ, ചിക്കൻ കറി തുടങ്ങിയ വിഭവങ്ങളും ഇവിടെ ലഭ്യമാണ്.