നാളെ മുതൽ സൗദി തണുത്തു വിറയ്ക്കും, താപനില പൂജ്യത്തിലെത്തും ; ശീതതരംഗ സാധ്യത നിഷേധിച്ച് അധികൃതർ
Mail This Article
×
ജിദ്ദ ∙ ശനിയാഴ്‌ച മുതൽ സൗദി അറേബ്യയിലെ ചില പ്രദേശങ്ങളിൽ താപനില 4 മുതൽ പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം.
തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, ഹായിൽ, മദീന മേഖലയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് തണുത്ത കാലാവസ്ഥ കൂടുതലും അനുഭവപ്പെടുക. ജനുവരി 3 വരെ സമാന കാലാവസ്ഥ തുടരും.
അതേസമയം ശീതകാലത്തിന്റെ ആരംഭം മുതൽ വരുന്ന ആഴ്‌ചയിൽ രാജ്യത്തിന്റെ പ്രദേശങ്ങൾ ഏറ്റവും ശക്തമായ ശീത തരംഗത്തിന് വിധേയമാകുമെന്ന റിപ്പോർട്ടുകൾ നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി വക്താവ് ഹുസൈൻ അൽ ഖഹ്താനി നിഷേധിച്ചു എന്നത് ശ്രദ്ധേയമാണ്.
English Summary:
Saudi: Most Northern Regions will Experience Extreme Cold Weather from Saturday
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.