ADVERTISEMENT

‌റിയാദ്∙ ഹജ്, ഉംറ കർമ്മങ്ങൾ നിർവഹിക്കാനെത്തുന്ന തീർഥാടകർക്ക് കൂടി സൗകര്യപ്രദമായി മക്കയിൽ പുതിയ ലുലു സ്റ്റോർ തുറന്നു. ജബൽ ഒമറിൽ മസ്ജിദ് അൽ ഹറാമിന് സമീപമാണ് പുതിയ ലുലു. മക്കയിലെ പ്രദേശവാസികൾക്കും തീർഥാടകർക്കും ഉന്നത ഗുണനിലവാരമുള്ള ലോകോത്തര ഉൽപന്നങ്ങൾ ഉറപ്പാക്കുന്നതാണ് പുതിയ ലുലു സ്റ്റോർ. 24 മണിക്കൂറും ലുലു തുറന്ന് പ്രവർത്തിക്കും. അവശ്യവസ്തുക്കൾ അടക്കം സുഗമമായി ലുലുവിലെത്തി വാങ്ങാനാകും.

ജബൽ ഒമർ ഡവലപ്മെന്‍റ് കമ്പനി ലീസിങ് മാനേജർ സഹേർ അബ്ദുൾ മജീദ് ഖാൻ മക്കയിലെ ലുലു സ്റ്റോറിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ജബൽ ഒമർ ഡെവലപ്മെന്‍റ് കമ്പനി ചീഫ് അസറ്റ് മാനേജ്മെന്‍റ് ഓഫിസർ സമീർ സബ്ര, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ., ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ലുലു സൗദി വെസ്റ്റേൺ പ്രൊവിൻസ് റീജനൽ ഡയറക്ടർ റഫീഖ് മുഹമ്മദ് അലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

lulu-opens-first-store-in-makkah1

പുണ്യനഗരമായ മക്കയിലേക്ക് കൂടി ലുലുവിന്‍റെ സാന്നിധ്യം വിപുലീകരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും മക്കയിലെത്തുന്ന തീർഥാടകർക്കും പ്രദേശവാസികൾക്കും ആഗോള ഷോപ്പിങ് അനുഭവമാണ് ലുലു നൽകുകയെന്നും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ. പറഞ്ഞു. ലോകത്തിന്‍റെ വിവിധയിടങ്ങളിലുള്ള മികച്ച ഉൽപന്നങ്ങളുടെ സുഗമമായ ലഭ്യത ലുലു ഉറപ്പാക്കുന്നുണ്ടെന്നും തീർഥാടകർക്ക് അടക്കം ഏറ്റവും മികച്ച സേവനം നൽകുകയാണ് ലുലുവിന്‍റെ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Lulu opens first store in Makkah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com