മുളകിട്ട മീൻ കറിയും ഫ്യൂഷൻ വിഭവങ്ങളും,നാട്ടുരുചികൾ ഒറ്റ ക്ലിക്ക് അകലെ; ചൂടോടെ പടിവാതിലിലെത്തിക്കും നൂൺ ഫുഡ്
Mail This Article
ദുബായ് ∙ വ്യത്യസ്ത സംസ്‌കാരങ്ങളും രുചിഭേദങ്ങളും നിറഞ്ഞ നഗരമാണ് ദുബായ്. ഭക്ഷണപ്രിയർക്കായി ദക്ഷിണേന്ത്യയുടെ തനത് രുചികളെ മിഡില്‍ ഈസ്റ്റിന്റെ ഹൃദയത്തിലേക്ക് എത്തിക്കുന്ന മികച്ച കേരള റസ്റ്ററന്റുകളുടെ കേന്ദ്രം. നല്ല എരിവുള്ള സ്വാദിഷ്ഠമായ കറികളും, നാട്ടുരുചി നിറഞ്ഞ കഞ്ഞിയും പരമ്പരാഗത മലബാര്‍ ബിരിയാണിയും ഉൾപ്പെടെ ഭക്ഷണപ്രേമികൾക്കായി കേരളത്തിന്റെ വൈവിധ്യമായ, കൊതിപ്പിക്കും വിഭവങ്ങളുടെ രുചിയിടങ്ങളായി മാറിയ കേരള റസ്റ്ററന്റുകൾ ധാരാളമുണ്ട് ഈ നഗരത്തിൽ.
ഏറ്റവും മികച്ച കാര്യം ഈ ഇഷ്ട വിഭവങ്ങളെല്ലാം ഒറ്റ ക്ലിക്കിന് അപ്പുറത്ത് ലഭ്യമാകുമെന്നതാണ്. നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കേരളീയ വിഭവങ്ങള്‍ നല്ല ചൂടോടെ, ഫ്രഷ് ആയി തന്നെ നിങ്ങളുടെ പടിവാതിൽക്കൽ എത്തിച്ചു തരാൻ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോം ആയ നൂണ്‍ ഫുഡ് ഉണ്ട്. രുചി തേടിയുള്ള നിങ്ങളുടെ യാത്രയിൽ നൂൺ ഫുഡിന്റെ മെനുവിൽ തീർച്ചയായും സന്ദർശിക്കേണ്ട ദുബായിലെ കേരള റസ്റ്ററന്റുകളെ പരിചയപ്പെടാം.
1.കഞ്ഞിക്കട റസ്റ്ററന്റ്
കുരുമുളകിട്ട നല്ല എരിവുള്ള ബീഫ് ഫ്രൈയും അച്ചാറും വറുത്തരച്ച തേങ്ങാ ചമ്മന്തിയും കൂട്ടി നല്ല ചൂട് കഞ്ഞി കുടിക്കണമെന്ന് തോന്നിയാൽ കഞ്ഞിക്കട റസ്റ്ററന്റിലേക്ക് വരാം. കേരളത്തിന്റെ ഗ്രാമീണ രുചികളിൽ പ്രധാനമായ കഞ്ഞിയാണ് ഇവിടുത്തെ സ്പെഷൽ. ഗൃഹാതുരത്വമുണർത്തുന്ന നാട്ടുരുചിയാണ് കഞ്ഞിക്കടയെ ഭക്ഷണപ്രേമികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റുന്നത്. കഞ്ഞി മാത്രമല്ല വൈകുന്നേരം നല്ല ചൂട് ചായയ്ക്കൊപ്പം നമ്മുടെ നാടൻ പലഹാരങ്ങളായ പഴംപൊരിയും ചുടൻ സമോസയും എല്ലാം ലഭിക്കും.
2. മലബാര്‍ പ്ലേറ്റ്
പേരുപോലെ തന്നെ മലബാറിന്റെ സമ്പന്നമായ പാചക പൈതൃകം അടയാളപ്പെടുത്തുന്ന ഇടമാണ് മലബാര്‍ പ്ലേറ്റ് നല്ല സുഗന്ധമൂറുന്ന മസാലകളും സവിശേഷമായ പാചക രീതികളും കൊണ്ട് ഭക്ഷണപ്രേമികളുടെ മനസും വയറും ഒരുപോലെ നിറയ്ക്കുന്ന വിഭവങ്ങളാണ് ഇവിടെയുള്ളത്. മലബാറിന്റെ അസ്സൽ രുചി പകരുന്ന മലബാർ ചിക്കൻ ബിരിയാണിയും കൊഞ്ച് റോസ്റ്റും മാത്രമല്ല മലയാളിയുടെ തീൻമേശയിലെ താരമായ പൊറോട്ടയുമാണ് ഇവിടുത്തെ ഹിറ്റ് വിഭവങ്ങൾ. സീ–ഫുഡ് പ്രേമികൾക്ക് പറ്റിയ ഇടം കൂടിയാണിത്. മീൻ, ചെമ്മീൻ തുടങ്ങി ഭക്ഷണപ്രേമികൾക്കായി വിഭവസമൃദ്ധമാണ് ഇവരുടെ സീ–ഫുഡ് മെനുവും.
3.മലബാര്‍ ടിഫിന്‍ ഹൗസ്
പരമ്പരാഗത കേരളീയ വിഭവങ്ങൾ അല്ലെങ്കിൽ പുത്തൻ രുചികൾ തേടുന്നവരാണ് നിങ്ങളെങ്കിൽ ഇങ്ങോട്ടേയ്ക്ക് വരാം. നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രാദേശിക വിഭവങ്ങൾ എല്ലാം ഇവിടെയുണ്ട്. അവിയല്‍, നല്ല എരിവുള്ള മീന്‍ കറി മുതൽ മലബാര്‍ ശൈലിയിലുള്ള പാസ്ത പോലുള്ള സ്വാദിഷ്ഠമായ ഫ്യൂഷന്‍ വിഭവങ്ങള്‍ വരെ ഇവിടെ കിട്ടും. രുചിവൈവിധ്യം മാത്രമല്ല ഭക്ഷണം ആസ്വദിച്ചു കഴിയ്ക്കാൻ പറ്റിയ മികച്ച സൗഹൃദാന്തരീക്ഷവും കുടുംബങ്ങൾക്കും സുഹൃത് സംഘങ്ങൾക്കുമിടയിൽ മലബാർ ടിഫിൻ ഹൗസിനെ ജനകീയമാക്കിയിട്ടുണ്ട്.
3. കോഴിക്കോട് റഹ്‌മത്ത് റസ്റ്ററന്റ്
കോഴിക്കോടൻ രുചി അറിയാത്ത ഭക്ഷണപ്രിയർ കുറവാണ്. കോഴിക്കോടിന്റെ ചെറു പതിപ്പു തന്നെയാണ് ഈ റസ്റ്ററന്റ്. കൊതിപ്പിക്കുന്ന മണവും മസാലരുചിയും നിറഞ്ഞ സ്വാദൂറും കോഴിക്കോടൻ ബിരിയാണിയാണ് ഇവിടുത്തെ സവിശേഷത. മലബാറിന്റെ നാട്ടുരുചികളിൽ പ്രശസ്തമായ ഉന്നക്കായ (മധുരം നിറച്ച പഴക്കൂട്ട്), കല്ലുമ്മക്കായ (കടുക്ക നിറച്ചത്) എന്നിവയും ഇവിടുത്തെ പ്രത്യേകതകളാണ്. കോഴിക്കോടിന്റെ അസല്‍ രുചികളും പാരമ്പര്യമായ പാചക സവിശേഷതയും എടുത്തുകാട്ടുന്ന വിഭവങ്ങളാണ്ഭക്ഷണപ്രേമികൾക്കിടയിൽ കോഴിക്കോട് റഹ്മത്ത് റസ്റ്ററന്റിനെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. കേരളീയ രുചി തേടുന്നവർ ഇങ്ങോട്ടേയ്ക്ക് വരാൻ മറക്കേണ്ട.
5. മണ്‍ചട്ടി റസ്റ്ററന്റ്
കേരളത്തിലെ ഗ്രാമീണ അടുക്കളകളിൽ കൂടുതലായും ഉപയോഗിക്കുന്ന പരമ്പരാഗത മണ്‍പാത്രങ്ങളുടെ പേരു തന്നെയാണ് റസ്റ്ററന്റിനും നൽകിയിരിക്കുന്നത്. വിഭവങ്ങൾ കൂടുതൽ സ്വാദിഷ്ഠമാക്കുന്നത് കേരളത്തിന്റെ തനത് ശൈലിയിലുള്ള ഇവരുടെ പാചക രീതികൾ തന്നെയാണ്. ഫിഷ് മോളി, ബീഫ് ഉലര്‍ത്തിയത് (നല്ല വറുത്ത ബീഫ്), കപ്പയും മീന്‍ മുളകിട്ടതും, ഉള്‍പ്പെടെ കേരളീയ വിഭവങ്ങളുടെ വലിയ കലവറ തന്നെയാണിവിടം. രുചിപെരുമയ്ക്കൊപ്പം നല്ല ഫ്രഷ് ആയ ചേരുവകളും പാരമ്പര്യ ശൈലിയിലുള്ള പാചക രീതികളും കൊണ്ട് മണ്‍ചട്ടി റസ്റ്ററന്റ് ഉപഭോക്താക്കളുടെ വിശ്വാസ്യത നേടികഴിഞ്ഞു.
6. നെയ്‌ച്ചോർ കട റസ്റ്ററന്റ്
കേരളീയ ശൈലിയിലുള്ള നെയ്ച്ചോർ ഇഷ്ടപ്പെടാത്ത ഭക്ഷണപ്രേമികളില്ല. മസാലയുടെയും നെയ്യുടെയും തനത് രുചിയും കൊതിപ്പിക്കുന്ന മണവും എല്ലാം ഒത്തുചേർന്നുള്ള സ്വാദിഷ്ഠമായ നെയ്ച്ചോർ ഡ്രൈ–റോസ്റ്റിനോ മറ്റ് കറികൾക്കോ ഒപ്പം കഴിക്കുന്നതിന്റെ സ്വാദ് അതു കഴിച്ചു തന്നെ അറിയണം. പരമ്പരാഗത വെജിറ്റേറിയന്‍, നോണ്‍-വെജിറ്റേറനിയന്‍ വിഭവങ്ങളും ഇവിടുത്തെ മെനുവിലുണ്ട്. രുചിവൈവിധ്യത്തിന് പുറമെ മികച്ച ആതിഥേയത്വവും കുടുംബ സൗഹൃദ അന്തരീക്ഷവും നെയ്‌ച്ചോർ കട റസ്റ്ററന്റ്ലേയ്ക്ക് ഭക്ഷണപ്രിയരെ ആകർഷിക്കുന്നുണ്ട്.
7. അനാര്‍ക്കലി റസ്റ്ററന്റ്
കേരളത്തിന്‌റെ സമ്പന്നമായ പാചക വൈവിധ്യത്തിന്‌റെ പര്യായമാണ് ഇവിടം. മലബാറിന്റെ എരിവുള്ള വിഭവങ്ങള്‍ മുതല്‍ തിരുവനന്തപുരത്തിന്റെ തേങ്ങ ചേര്‍ത്തുള്ള വിഭവങ്ങള്‍ വരെ ഇവിടെ രുചിക്കാം. കേരളത്തിന്റെ പ്രാദേശിക രുചികളാണ് മെനുവിന്റെ സവിശേഷത. നാടന്‍ ചിക്കന്‍ കറി, അപ്പം, മീന്‍ പൊള്ളിച്ചത് (മീന്‍ വാഴയിലയില്‍ പൊതിഞ്ഞത്) എന്നിവയ്ക്ക് പുറമെ മധുരപ്രിയർക്കായി പായസവും ഹൽവയും എല്ലാം അനാര്‌ക്കലി റസ്റ്ററന്റിലുണ്ട്
8. അരോമ റസ്റ്ററന്റ്
കേരളത്തിന്റെ പരമ്പരാഗത, സമകാലിക രുചികളുടെ ഇടം തന്നെയാണിത്. കേരളീയ ശൈലിയിലുള്ള ഫ്രൈഡ് ചിക്കന്‍, മട്ടണ്‍ സ്റ്റ്യൂ,തുമ്പപ്പൂ പോലുള്ള മൃദുവായ ഇടിയപ്പം എന്നിവയാണ് ഇവിടുത്തെ തീൻമേശയിലെ താരങ്ങൾ. ഭക്ഷണത്തിന് രുചി മാത്രം പോര, ആസ്വദിച്ചു കഴിക്കാനും കഴിയണം. അതിനു പറ്റിയ ഇന്റീരിയറും ജീവനക്കാരുടെ മികച്ച സർവീസുമാണ് അരോമ റസ്റ്ററന്റിലേയ്ക്ക് കുടുംബങ്ങളെയും സൗഹൃദസദസുകളെയും ആകർഷിക്കുന്നത്.
9. ദേ പുട്ട്
ആവിയിൽ വേവിച്ച പുട്ടും നല്ല നാടൻ കടല (കറുത്ത കടല)ക്കറിയും ആസ്വദിച്ചു കഴിക്കണമെങ്കിൽ ഇങ്ങോട്ടേയ്ക്ക് വരാൻ മടിക്കേണ്ട. പുട്ടിലും വ്യത്യസ്ത രുചികൾ നൽകുന്നുവെന്നതാണ് ഇവരുടെ പ്രത്യേകത. തനി നാടൻ പുട്ടും കടലയും മാത്രമല്ല ന്യൂജെൻ ഭക്ഷണമായ പുട്ടും ചിക്കൻ കറിയും തുടങ്ങി വ്യത്യസ്ത കോമ്പിനേഷനുകളിൽ പുട്ട് ആസ്വദിച്ചു തന്നെ കഴിക്കാം. പുട്ടിന്റെ രുചിപെരുമയ്ക്ക് പുറമെ ചേരുവകളുടെ പുതുമയും ഗുണമേന്മയുമാണ് ദേ പുട്ടിനെ ദുബായിലെ സ്വദേശി–പ്രവാസി ഭക്ഷണപ്രിയരുടെ കൊതിപ്പിക്കുന്ന ഇടമാക്കിയത്.
10. ലാലുമ്മാസ് റസ്റ്ററന്റ്
അസ്സല്‍ കേരള രുചികളുടെ ഗൃഹാതുരത്വമുണർത്തുന്ന ഇടമായി ലാലുമ്മാസ് റസ്റ്ററന്റ് പേരെടുത്തു കഴിഞ്ഞു. സ്വാദിഷ്ഠമായ തലശ്ശേരി ബിരിയാണി മുതല്‍ നല്ല എരിവിട്ട ചെമ്മീന്‍ കറി വരെയുള്ള ഇവിടുത്തെ ഓരോ വിഭവങ്ങളും കേരളീയ പാചക കലയുടെ ആഘോഷം തന്നെയാണ്. മെനുവിലെ രുചിപെരുമ മാത്രമല്ല വിഭവങ്ങളുടെ ഗുണനിലവാരവും ഭക്ഷണപ്രിയർക്കിടയിലെ കേരളത്തിന്റെ തനി നാടൻ രുചിയിടമാക്കി ലാലുമ്മാസ് റസ്റ്ററന്റിനെ മാറ്റിയിട്ടുണ്ട്.
രുചിപെരുമയിൽ പ്രശസ്തമായ ഈ കേരള റസ്റ്ററന്റുകളെല്ലാം നൂണ്‍ ഫുഡില്‍ ലഭ്യമാണ്. ദുബായിലിരുന്ന് ഓർഡർ ചെയ്താൽ മതി കേരളത്തിന്റെ നാട്ടുരുചികൾ നൂൺ ഫുഡ് വേഗത്തിൽ നിങ്ങളുടെ പടിവാതിൽക്കൽ എത്തിക്കും. നൂൺ ഫുഡ് ആപ്പിൽ കയറി മെനു ബ്രൗസ് ചെയ്താൽ റസ്റ്ററന്റുകളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും വായിക്കാം. ഏതാനും ക്ലിക്കിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണം ഏറ്റവും വേഗത്തിൽ ചൂടോടെ തന്നെ നിങ്ങളുടെ അരികിലേക്ക് എത്തിക്കുന്നതിൽ നൂൺ ഫുഡ് ഫാസ്റ്റ്ട്രാക്കിൽ തന്നെയാണ്.