ADVERTISEMENT

ദുബായ്∙ യുഎഇ ലോട്ടറിയുടെ രണ്ടാം നറുക്കെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. ദിവസങ്ങളുടെ വിഭാഗത്തിൽ 20, 11, 8, 17, 27, 23 എന്നീ നമ്പറുകളാണ് വിജയിച്ചത്. മാസങ്ങളുടെ വിഭാഗത്തിൽ 8 എന്ന നമ്പറാണ് വിജയിച്ചത്.

100,000 ദിർഹം സമ്മാനത്തുകയുള്ള ലക്കി ചാൻസ്  ഐഡികൾ പ്രഖ്യാപിച്ചു. യുഎഇയിലെ ആദ്യത്തേതും ലൈസൻസുള്ളതുമായ ലോട്ടറിയാണ് യുഎഇ ലോട്ടറി. ഗെയിം എൽഎൽസിയാണ് ഇത് നടത്തുന്നത്.

100,000 ദിർഹം സമ്മാനത്തുകയുള്ള ലക്കി ചാൻസ്  ഐഡികൾ.Screengrab: Youtube/The UAE Lottery
100,000 ദിർഹം സമ്മാനത്തുകയുള്ള ലക്കി ചാൻസ് ഐഡികൾ.Screengrab: Youtube/The UAE Lottery

ഡിസംബർ 14ന് നടന്ന ആദ്യ നറുക്കെടുപ്പിൽ 100 ​​മില്യൻ ദിർഹം ജാക്ക്‌പോട്ട് ആർക്കും ലഭിച്ചിരുന്നില്ല. എന്നാൽ ആകെ 29,080 പേർക്ക് സമ്മാനങ്ങൾ ലഭിച്ചു. യുഎഇ ലോട്ടറി പ്രത്യേക സാങ്കേതികവിദ്യകളും അൽഗോരിതങ്ങളും ഉപയോഗിച്ചാണ് നടത്തുന്നത്. ഗെയിം എൽഎൽസി വികസിപ്പിച്ച ഈ സംവിധാനം സ്വതന്ത്ര ടെസ്റ്റിങ്, സർട്ടിഫിക്കേഷൻ സ്ഥാപനങ്ങൾ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയതാണ്.

English Summary:

UAE Lottery: Second draw results announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com