ADVERTISEMENT

ദോഹ∙ ഖത്തറിലെ സെന്‍റ് തോമസ് സിറോ മലബാർ ദേവാലയത്തിന്‍റെ രജത ജൂബിലി ആഘോഷം സമാപിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് നൽകിയ സ്വീകരണത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയർപ്പണം നടന്നു. വികാരി ഫാ.. നിർമൽ വേഴാപറമ്പിൽ, അസി. വികാരിമാരായ ഫാ.. ബിജു മാധവത്, ഫാ.. ജോയ്യൺ ഇടശ്ശേരി, മുൻ വികാരിമാരായ ഫാ.. മാത്യു കിരിയാന്തൻ, ഫാ.. കുര്യാക്കോസ് കണ്ണൻചിറ, ഫാ.. തോമസ് ഉറുമ്പിത്തടത്തിൽ എന്നിവർ സഹകാർമികരായിരുന്നു.

തുടർന്ന് നടന്ന പൊതുസമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. അപ്പസ്തോലിക് നൂൺഷ്യോ ആർച്ച് ബിഷപ് യൂജിൻ മാർട്ടിൻ ന്യൂജന്‍റ് മുഖ്യാതിഥിയായിരുന്നു.  ഫാ.. പോൾരാജ് ദേവരാജ് അധ്യക്ഷത വഹിച്ചു. ഫാ.. നിർമൽ വേഴാപറമ്പിൽ സ്വാഗതം പറഞ്ഞു. ഫാ.. ബിജു മാധവത്, ഫാ.. ജോയ്യൂൺ ഇടശ്ശേരി, ഫാ.. മാത്യു കിരിയാന്തൻ, ഫാ.. കുര്യാക്കോസ് കണ്ണൻചിറ, ഐഡിസിസി ചീഫ് കോ-ഓർഡിനേറ്റർ ബോബി തോമസ്,  ഷെവലിയർ ജോസ് പെട്ടിക്കൽ, ട്രസ്റ്റി സോണി പുരയ്ക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ജൂബിലി ചെയർമാൻ ജൂട്ടസ് പോൾ നന്ദി പറഞ്ഞു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ജൂബിലി സുവനീറിന്റെ പ്രകാശനം അപ്പസ്തോലിക് നൂൺഷ്യോ ആർച്ച് ബിഷപ് യൂജിൻ മാർട്ടിൻ ന്യൂജന്‍റ് നിർവഹിച്ചു. സുവനീർ കൈപ്പറ്റിയത് കമ്മ്യൂണിറ്റി നേതാവ് സി.വി. റപ്പായി ആയിരുന്നു. മുൻകാലങ്ങളിൽ സേവനം അനുഷ്ഠിച്ച വ്യക്തികളെ ആദരിച്ചു. സ്‌പോൺസർമാരെയും ജൂബിലി വർഷത്തിൽ നേതൃത്വം നൽകിയവരെയും ആദരിച്ചു.

ഇടവക സ്ഥാപനത്തിന് നേതൃത്വം നൽകിയ ഷെവലിയർ ഡോ. മോഹൻ തോമസ്, ഷെവലിയർ സിബി ജോസഫ്, ലൂക്കോസ് ചാക്കോ, ജോസ് കാവാലം, ജോസഫ് പറക്കനാൽ, ജോസഫ് താടിക്കാരൻ, ജോസ് പുരക്കൽ, ഡോ. ക്ലാരൻസ് ഇലവുത്തിങ്കൽ, ജോർജ് ആന്‍റണി, ജോസ് ഇലഞ്ഞിക്കൽ, ജോയ് ആന്‍റണി, ആന്‍റണി തോലർ, ഫ്രാൻസിസ് തെക്കേത്തല, സോനു അഗസ്റ്റിൻ, കെ.ജെ. വിൽസൺ, പി.കെ. മാത്യു എന്നിവരെ സ്മരിച്ചു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

പഞ്ചാരിമേളം, അർധനൃത്തം, അറബിക് നൃത്തം എന്നിവ ഉൾപ്പെട്ട കലാപരിപാടികളും അരങ്ങേറി.പരിപാടികള്‍ക്ക്‌ വികാരി ഫാ. നിര്‍മല്‍ വേഴാപറമ്പില്‍, അസി വികാരിമാരായ ഫാ. ബിജു മാധവത്‌, ഫാ. ജോയ്യണ്‍ ഇടശ്ശേരി, ജൂബിലി ചെയര്‍മാന്‍ ജൂട്ടസ് പോൾ, സെക്രട്ടറി റെജി ജോര്‍ജ്‌, ട്രസ്റ്റിമാരായ മനോജ്‌ മാത്യു മാടമന, റോയ്‌ ജോര്‍ജ്‌, സോണി പുരയ്ക്കല്‍, പാരിഷ്‌ കൗൺസിൽ സെക്രട്ടറി മില്‍ട്ടണ്‍ പോള്‍, ഐഡിസിസി കോഓര്‍ഡിനേറ്റര്‍ കെപി കുര്യന്‍, ജൂബിലി കണ്‍വീനര്‍മാരായ ജീസ്‌ ജോസഫ്‌, സിബിച്ചന്‍ തുണ്ടിയില്‍, സെറെനോ വര്‍ഗീസ്‌, ജൈസ്‌ ബേബി, ജോമോന്‍ പൈലി, ജെയിംസ്‌ ഡൊമിനിക്‌, വിന്‍സെന്‍റ്‌ കുര്യാക്കോസ്‌, ഡോ സ്വപ്ന തോമസ്‌, ജോമോന്‍ ജോണ്‍, ബിജു ഫ്രാന്‍സിസ്‌, എക്ടിക്യൂട്ടീവ്‌ അംഗങ്ങളായ ജോജി അഗസ്റിന്‍, ജിജിമോന്‍ ബേബി,ഷാന്‍ തോമസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

English Summary:

jubilee celebrations of the Syro Malabar church in Qatar have concluded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com